1470-490

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി സായൂജ്യയും കുഞ്ഞനുജൻ സായന്ദും

കൊച്ച് കാര്യങ്ങൾക്കായി കൂട്ടിവെച്ച തുക വല്യ കാര്യങ്ങൾക്കായി മാറ്റി വെച്ച് സായൂജ്യയും കുഞ്ഞനുജൻ സായന്ദും

പരപ്പനങ്ങാടി: കൊച്ചു കൊച്ച് ആഗ്രഹങ്ങൾ സഫലീകരിക്കുന്നതിനായി കുടുക്കയിൽ ഇട്ട് കൂട്ടി വെച്ച തുക തങ്ങളുടെ ആഗ്രഹങ്ങൾ മാറ്റി വെച്ച് മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കി മാതൃകയായി സായൂജ്യ, എന്ന കൊച്ചു പെൺകുട്ടിയും, കുഞ്ഞനുജൻ സായന്ദും.
പരപ്പനങ്ങാടി തിരുത്തി എ യു പി സ്ക്കൂളിലെ 6-ാം ക്ലാസിലെയും, 2-ാം ക്ലാസിലെയും വിദ്യാർത്ഥികളും, പരപ്പനങ്ങാടി ഒലിപ്രംകടവ് തിരുത്തിയിലെ താഴത്ത് കുന്നത്ത് വീട്ടിൽ ആനന്ദിന്റെ മക്കളായ സായൂജ്യയും (12), അനുജൻ സായന്ദ്(8) ആണ് തങ്ങളുടെ കുടുക്കയിലെ സമ്പാദ്യമായ 1020/- രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽക്കുന്നതിനായി പരപ്പനങ്ങാടി പോലീസ് സ്റ്റേഷൻ എസ് ഐ രാജേന്ദ്രൻ നായർക്ക് കൈമാറിയത്.
പെട്രോളിങ്ങ് നടത്തുകയായിരുന്ന പോലീസ് വാഹനത്തിന് കൈ കാണിച്ച കുരുന്നുകൾ, കാര്യം തിരക്കിയപ്പോൾ ആണ് തങ്ങളുടെ കുടുക്കയിലുള്ള തുക മുഖ്യമന്ത്രിക്ക് കൈമാറണമെന്ന ആവശ്യം പോലീസ്കാരോട് പറയുകയായിരുന്നു. കോവിഡ് ഡ്യൂട്ടി ചെയ്യുന്ന കേരള പോലീസിലെ അങ്കിൾമാരുടെ അർപ്പണ ബോധത്തിനും, മാനുഷിക പരിഗണനയ്ക്കും ഉള്ള കേരള ജനതയുടെ നന്ദിയും രേഖപ്പെടുത്തുന്ന കത്തും കൈയ്യിൽ കരുതിയിരുന്നു ഇവർ എത്തിയത്.
വിഷുകൈനീട്ടമായി കിട്ടിയതും, ഇടയ്ക്കിടെ മാതാപിതാക്കളിൽ നിന്നും ലഭിച്ചതുമായ നാണയത്തുട്ടുകളായിരുന്നു സായൂജ്യയും, സായന്ദും കുടുക്കയിൽ ഇട്ട് സൂക്ഷിച്ചിരുന്നത്. ചേച്ചിയും, കുഞ്ഞനുജനും തങ്ങളുടെതായ കൊച്ചു കൊച്ച് ആഗ്രങ്ങൾ വേണ്ടെന്ന് വെച്ച് പണ കുടുക്കകൾ പൊട്ടിച്ച് വല്യകാര്യങ്ങൾക്കായി നീക്കി വെക്കുന്നത് ആദ്യമല്ല. കഴിഞ്ഞ പ്രളയകാലത്തും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇവർ ഇത്തരത്തിൽ സംഭാവന നല്കിയിരുന്നു.

Comments are closed.

x

COVID-19

India
Confirmed: 34,175,468Deaths: 454,269