1470-490

കോവിഡ് ചികിത്സക്കായി റോബോട്ടും…

കോവിഡ് ചികിത്സക്കായി റോബോട്ടിന്റെ പ്രവർത്തനവും ഏർപ്പെടുത്തി തലശ്ശേരി govt.ഹോസ്പിറ്റൽ. കൊറോണ വാർഡിലേക്ക് വിമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിന്റെ സഹായത്തോടെ നിർമിച്ച റോബർട്ട് കണ്ണൂർ sp.യതീഷ് ചന്ദ്ര ഐ പി സ് ഉദ്ഘാടനം നിർവഹിച്ചു.

സംസ്ഥാനത്ത് കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത ജില്ലയാണ് കണ്ണൂർ. കണ്ണൂരിലെ കൂടുതൽ കോവിഡ് കേസുകളും തലശ്ശേരി മേഖലയിൽ പെടുന്നതാണ് അതോടൊപ്പം തന്നെ കൂടുതൽ പേർ രോഗമുക്തരായതും തലശ്ശേരി govt.ഹോസ്പിറ്റലിൽ നിന്നാണ്.രോഗികളെ പാരിചരിക്കുന്നതിനായി വിമൽ ജ്യോതി കോളേജിന്റെ സഹായത്തോടെയാണ് റോബോട്ട് നിർമാണം ആരംഭിച്ചത്. ഈ ലോക്‌ഡോൺ കാലത്ത് റോബോട്ട് നിർമ്മിക്കാൻ ആവിശ്യമായ വസ്തുക്കൾ ലഭ്യമാകുക എന്നുള്ളത് വലിയ വെല്ലുവിളിയായിരുന്നു. എറണാകുളത്ത് നിന്നും തിരുവനന്തപുരത്ത് നിന്നും എത്തിക്കേണ്ട സാധനങ്ങൾ തലശ്ശേരി എം എൽ എ അഡ്വ. എ എൻ ഷംസീർ നേരിട്ടിടപെട്ടായിരുന്നു തലശ്ശേരിൽ എത്തിച്ചു നൽകിയത്. തലശ്ശേരി പോലീസിന്റെയും ഫയർ ഫോഴ്സ്ന്റെയും സഹായത്തോടെ സാധനങ്ങൾ വിമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെക്ക് എത്തിച്ചു നൽകാനായി. . ഈ കോവിഡ് കാലത്ത് ഏറെ അഭിമാന നിമിഷം സൃഷ്ടിച്ച തലശ്ശേരി govt.ആശുപത്രിക്ക് ഒരു സുവർണ്ണ നിമിഷം കൂടി ഇപ്പോൾ ലഭിച്ചിരിക്കുകയാണ്.കോവിഡ് രോഗികൾക്ക് ഭക്ഷണവും വെള്ളവും മാറ്റ് ആവശ്യവസ്തുകളും എത്തിക്കുന്നതിന് തലശ്ശേരി govt.ആശുപത്രിക്ക് ഇനി ഈ റോബോട്ടിന്റെ സഹായം തേടാം.തലശ്ശേരി ജനറൽ ആശുപത്രിയിൽ കണ്ണൂർ sp.യതീഷ് ചന്ദ്ര ips റോബെർട്ടിന്റെ ഉദ്‌ഘാടനം നിർവഹിച്ചു. ചടങ്ങിൽ
അഡ്വ. A n shamseer MLA, ബിഷപ്പ് ജോസഫ് പാബ്ലാനി, ജോർജ് ഞെരളക്കാട്, തലശ്ശരി ഗവണ്മെന്റ് ഹോസ്പിറ്റൽ സൂപ്രണ്ട് പിയൂഷ് നമ്പൂതിരിപ്പാട്, RMO ജിതിൻ, Dr ajith ,Dr vijumon, സിഐ സനൽ ഹെൽത്ത് ഇൻസ്പെക്ടർ വൽസതിലകൻ എന്നിവർ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 34,067,719Deaths: 452,124