1470-490

മഴക്കാല പൂര്‍വ ശുചീകരണ യജ്ഞത്തിന് തുടക്കം

തേഞ്ഞിപ്പലത്ത് മഴക്കാല പൂര്‍വ ശുചീകരണ യജ്ഞത്തിന്  തുടക്കം
മഴക്കാല പൂര്‍വ ശുചീകരണ യജ്ഞത്തിന് തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. ഡങ്കിപ്പനി, എലിപ്പനി തുടങ്ങിയ മഴക്കാല ജന്യ രോഗങ്ങളെ തടയാന്‍ ലക്ഷ്യമിട്ട് പഞ്ചായത്തിലെ 17 വാര്‍ഡുകളിലാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. മേലേ ചേളാരിയില്‍ നിന്നാരംഭിച്ച ശുചീകരണത്തിന്  പ്രസിഡന്റ് സഫിയ റസാഖ്, ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ അനില്‍ കുമാര്‍, പഞ്ചായത്ത് അംഗം സലീം, സിസ്റ്റര്‍ ജലജ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ഗ്രാമപ്രദേശങ്ങളില്‍ ഉള്‍പ്പെടെയുള്ള അങ്ങാടികള്‍, അങ്കണവാടികള്‍, സ്‌കൂള്‍  കോളജുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ക്ലോറിനേഷന്‍ നടത്തിയാണ് ശുചീകരിക്കുന്നത്.പഞ്ചായത്തംഗങ്ങള്‍, ഹരിത കര്‍മ്മ സേന അംഗങ്ങള്‍, ട്രോമ കെയര്‍ വളണ്ടിയര്‍മാര്‍, സന്നദ്ധ സംഘടന പ്രതിനിധികള്‍, യൂത്ത് ക്ലബ് ഭാരവാഹികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശ വര്‍ക്കര്‍മാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, വ്യാപാരി വ്യവസായികള്‍, സ്ഥാപന മേധാവികള്‍, ജീവനക്കാര്‍ തുടങ്ങിയവരെല്ലാം പഞ്ചായത്തിലെ വിവിധയിടങ്ങളില്‍ മഴക്കാല പൂര്‍വ ശുചീകരണ യജ്ഞത്തില്‍ പങ്കെടുക്കുന്നുണ്ട്.

Comments are closed.