പാവറട്ടി തിരുന്നാൾ കൂടുതുറക്കൽ ശുശ്രൂഷ

പാവറട്ടി : സെന്റ്.ജോസഫ്സ് തീർത്ഥകേന്ദ്രത്തിൽ വി. യൗസേപ്പിതാവിന്റെ 144 ാം മാധ്യസ്ഥതിരുന്നാളിനോടനുബന്ധിച്ച് ശനിയാഴ്ച വൈകീട്ട് ആറു മണിക്ക് വി.കുർബാന, ലദീഞ്ഞ് എന്നിവയും. തുടർന്ന് വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ കാർമ്മികരുടെ നേതൃത്വത്തിൽ പള്ളിയകത്ത് പ്രത്യേകമായി തയ്യാറാക്കിയ രൂപക്കൂടുകളിൽ പ്രതിഷ്ഠിച്ചു. തുടർന്ന് പ്രസിദ്ധമായ കൂടുതുറക്കൽശുശ്രൂഷയും, നൊവേനയും ഭക്ത്യാദരപൂർവ്വം അർപ്പിച്ചു. തിരുകർമ്മങ്ങൾക്ക് അതിരൂപതാ വികാരി ജനറാൾ മോൺ. ജോസ് വല്ലൂരാൻ നേതൃത്വം നല്കി. തീർത്ഥകേന്ദ്രം റെക്ടർ റവ.ഫാ ജോൺസൺ ഐനിക്കൽ , അസി.വികാരി റവ.ഫാ ക്രിസ്റ്റീൻ ചിറമ്മൽ എന്നിവർ സഹകാർമ്മികരായി. ഞായറാഴ്ച രാവിലെ പതിനൊന്ന് മണിക്കുള്ള തിരുന്നാൾ പാട്ടു കുർബാനയ്ക്ക് കണ്ടശാംങ്കടവ് ഫൊറാന വികാരി റവ.ഫാ. വിൽസൺ പിടിയത്ത് മുഖ്യ കാർമ്മികനായിരിക്കും. റവ.ഫാ അനീഷ് കൂത്തൂർ സഹകാർമികനാകും. തിരുന്നാൾ സന്ദേശം റവ.ഫാ.സിന്റോ പൊന്തേക്കൻ നിർവ്വഹിക്കും.
Comments are closed.