1470-490

ലാപ്പ്ടോപ്പ് വാങ്ങാൻ സ്വരൂപിച്ച പണം ദുരിതാശ്വാസ നിധിയിലേക്ക്

ലാപ്ടോപ്പ് വാങ്ങാൻ കന്നൂട്ടിപ്പാറയിലെ സി എച്ച് ഇഖ്ബാലിൻ്റെ മക്കളായ മിൻഹ ഫാത്തിമയും ,ഫാത്തിമാ മെഹ്റിനും സ്വരൂപിച്ച കാശ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസത്തിലേക്ക് വേണ്ടി കാരാട്ട് റസാഖ് (എം എൽ എ ) യെ ഏല്പിക്കുന്നു ,

ലാപ്പ്ടോപ്പ് വാങ്ങാൻ കുഞ്ഞനുജത്തിമാർ സ്വരൂപിച്ച പണം ദുരിതാശ്വാസ നിധിയിലേക്ക്

ഏറ്റവും പ്രിയപ്പെട്ടത് എന്തോ അത് മറ്റുള്ളവർക്ക് നൽകുമ്പോളുള്ള മാനസിക സംതൃപ്തി പറഞ്ഞറിയിക്കുവാൻ സാധിക്കുന്നില്ല കുഞ്ഞനിയത്തിമാർക്ക് ,.കഴിഞ്ഞ ദിവസം കട്ടിപ്പാറ പഞ്ചായത്തിലെ കന്നൂട്ടിപ്പാറ സി.എച്ച് ഇക്ബാലിൻ്റെ മക്കളായ കൈത പൊയിൽ മർകസ് പബ്ലിക് സ്കൂൾ വിദ്യാർത്ഥിനികളായ12 വയസ്സുകാരി മിൻഹ ഫാത്തിമയും, കുഞ്ഞനുജത്തി ഫാത്തിമ മെഹ്റിനും, അവരുടെ വലിയ ഒരു സ്വപ്നം പൂവണിയിക്കുന്നതിനു വേണ്ടി കരുതി വെച്ച ഒരു സംഖ്യ സഹജീവികൾക്ക് വേണ്ടി സന്തോഷത്തോടെ എടുത്ത് നൽകുകയുണ്ടായി.കോവിഡ് 19 ൻ്റെ കാലത്ത് നമ്മുടെ നാടിൻ്റെ പ്രയാസത്തിൽ ,ഒരു കൈത്താങ്ങാവാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വേണ്ടി ആ കുഞ്ഞുങ്ങൾ ചെയ്ത പ്രവൃത്തി ,സാലറി ചലഞ്ച് വിഷയത്തിൽ കോടതിയിൽ പോവുകയും ,ഉത്തരവ് കത്തിക്കുകയും ചെയ്തവർക്ക് ഒരു ഓർമ്മപ്പെടുത്തലാണ്. ആ കുട്ടികളുടെ ആഗ്രഹമായിരുന്നു സ്വന്തമായി ഒരു ലാപ് ടോപ്പ് വാങ്ങുക എന്നത്. അതിന് വർഷങ്ങളായി സ്വരൂപിച്ച് ശേഖരിച്ച് കരുതി വെച്ച സംഖ്യ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്വമനസ്സാലെ നൽകുകയായിരുന്നു.’ മുഖ്യമന്ത്രിയുടെ ഓഫീസിലെ നമ്പർ ഗൂഗിളിൽ സെർച്ച് ചെയ്ത് എടുത്ത് ,അതിൽ വിളിച്ച് തങ്ങളുടെ താൽപര്യം അറിയിക്കുകയും, അപ്പോൾ തന്നെ ഹോം സെക്രട്ടറി എം എൽ എ അറിയിക്കുകയും ചെയ്തു. കാരാട്ട് റസാഖ് (എം എൽ എ ) കന്നൂട്ടിപ്പാറയിലുള്ള വീട്ടിൽ പോയി കുഞ്ഞനുജത്തിമാരിൽ നിന്നും പണം ഏറ്റുവാങ്ങുകയും ,അവരെയും കുടുംബത്തെയും അഭിനന്ദിക്കുകയും ചെയ്തു .

Comments are closed.