1470-490

കേരള പ്രദേശ് പ്രവാസി കോൺഗ്രസ്സ്: പ്രവാസികൾക്കാവശ്യമായ സൗകര്യമൊരുക്കണം

കേരള പ്രദേശ് പ്രവാസി കോൺഗ്രസ്സ് ചൂണ്ടൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ, വിദേശത്ത് നിന്ന് മടങ്ങിയെത്തുന്ന പ്രവാസികൾക്കാവശ്യമായ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് ചൂണ്ടൽ പഞ്ചായത്ത് സെക്രട്ടറിക്ക് കോവിഡ് 19 മൂലം കഷ്ടത അനുഭവിച്ചു  നാട്ടിലേക്ക് വരുന്ന പ്രവാസികൾക്ക് കൊറൻന്റൈനിൽ പോകാനുള്ള സൗകര്യങ്ങൾ തയ്യാറാകണമെന്ന് കാണിച്ചാണ് കത്ത് നൽകിയത്.പ്രവാസി കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റി പ്രസിഡൻറ് ജെബീർ നാലകത്ത്,കോൺഗ്രസ്‌ മണ്ഡലം വൈസ് പ്രസിഡന്റ് സാഗർ സലീം,  പ്രവാസി കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് ജോസഫ് കെ. ഫ്രാൻസിസ്, സെക്രട്ടറി ടി.എ.സുലൈമാൻ, ട്രഷറർ മുസ്തഫ കേച്ചേരി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കത്ത് നൽകിയത്. ചൂൽ പഞ്ചായത്തിലെ ജനങ്ങൾക്കും, വിദേശത്ത് നിന്ന് തിരിച്ചെത്തുന്ന പ്രവാസികൾക്കും വേണ്ട സന്നദ്ധ പ്രവർത്തനങൾക്ക് പ്രവാസി കോൺഗ്രസിന്റെ പൂർണ്ണ സഹകരണവും നേതാക്കൾ അറിയിച്ചു.

Comments are closed.