1470-490

കോവിഡ് പോരാളികൾക്ക് ആദരവർപ്പിച്ച് കരാത്തെ പരിശീലകരും വിദ്യാർത്ഥികളും

കൊയിലാണ്ടി: കരാത്തെ എന്ന ആയോധന കലയുടെ വീഡിയോ ചിത്രീകരണത്തിലൂടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി അഹോരാത്രം പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർ, പോലീസ്, ഫയർഫോഴ്സ് , സന്നദ്ധസംഘടനകൾ എന്നിവർക്ക് ആദരവ് അർപ്പിച്ച് കാരാത്തെ പരിശീലകരും ശിഷ്യരും മാതൃകയാവുന്നു. യോഷിക്കാൻ മാർഷ്യൽ ആർട്സ് അക്കാഡമിയുടെ കീഴിൽ ബാലുശ്ശേരി, കൊയിലാണ്ടി, പയ്യോളി ബ്രാഞ്ചുകളിലുള്ള ക്ലാസ്സുകളിലെ പരിശീലകരുടേയും വിദ്യാർത്ഥികളുടേയും പ്രദർശനമാണ് വീഡിയോവിൽ തെളിയുന്നത്. ഓരോരുത്തരും അവരവരുടെ വീടുകളിൽ ചിത്രികരിച്ച ദൃശ്യങ്ങൾ കോർത്തിണക്കിയാണ് വീഡിയോ നിർമ്മിച്ചത്.പത്തോളം കരാത്തെ പരിശീലകരും അമ്പതോളം വിദ്യാർത്ഥികളും പ്രദർശനത്തിൽ അണിനിരന്നു. മാർഷ്യൽ ആർട്സ് രംഗത്ത് മുൻ പന്തിയിൽ നിൽക്കുന്ന അക്കാഡമിയിലെ നന്ദന എന്ന വിദ്യാർത്ഥി കഴിഞ്ഞ ദിവസം തൻ്റെ പിറന്നാൾ ദിവസം പിതാവ് സമ്മാനിച്ച 5000 രൂപ കോവിഡ് പ്രവർത്തനത്തിന് വേണ്ടി പഞ്ചായത്തിന് കൈമാറിയിരുന്നു. സഹജീവികൾക്ക് വേണ്ടി ജീവൻ മറന്ന് പോരാടുന്നവർക്കായാണ് വീഡിയോ സമർപ്പിക്കുന്നതെന്ന് യോഷിക്കാൻ്റെ ചീഫ് ഇൻസ്ട്രക്ടർ ഷൈജേഷ് പറഞ്ഞു. പരിശിലകരായ ബിനീഷ്, ഗിരീഷ് ,ബിജിത്ത് , രതീഷ് , രജീഷ് എന്നിവരാണ് പ്രദർശന സംരംഭത്തിന് നേതൃത്വം നൽകിയത്.

Comments are closed.