1470-490

എക്‌സൈസ് റെയ്ഡ്: വാഷും വാറ്റുപകരണങ്ങളും പിടികൂടി.

ചേളന്നൂരില്‍ എക്‌സൈസ് സംഘം നടത്തിയ റെയ്ഡില്‍ പിടികൂടിയും വാഷും വാറ്റുപകരണങ്ങളും

ചേളന്നൂരിലും കുരുവട്ടൂരില്‍ എക്‌സൈസ് റെയ്ഡ്: വാഷും വാറ്റുപകരണങ്ങളും പിടികൂടി.
പരിശോധനകള്‍ ശക്തമാക്കി സ്‌പെഷ്യല്‍ സ്‌ക്വാഡ്

നരിക്കുനി: കോഴിക്കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റിനര്‍ക്കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡ് ചേളന്നൂരിലും കുരുവട്ടൂരിലും നടത്തിയ വ്യാപകമായ റെയ്ഡില്‍ വാഷ് കണ്ടെടുത്ത് നശിപ്പിച്ചു. പ്രിവന്റീവ് ഓഫീസര്‍ സന്തോഷ് ചെറുവോട്ടിന്റെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് രണ്ടിടങ്ങളില്‍ നിന്നായി വ്യാജവാറ്റ് ചാരായം നിര്‍മിക്കാന്‍ തയ്യാറാക്കിയ വാഷ് കണ്ടെടുത്ത് നശിപിച്ചത്.ചേളന്നൂര്‍ നെട്ടോടിത്താഴത്ത് നിന്നും ബാരലിലും പ്ലാസ്റ്റിക് പാത്രങ്ങളിലുമായി സൂക്ഷിച്ച 285 ലിറ്റര്‍ വാഷും കുരുവട്ടൂര്‍ പയമ്പ്ര മണ്ണൊടിക്കടവില്‍ നിന്നും മൂന്ന് പ്ലാസ്റ്റിക് കന്നാസുകളിലായി സൂക്ഷിച്ച105 ലിറ്റര്‍ വാഷുമാണ് കണ്ടെടുത്തത്. ചേളന്നൂര്‍ എക്സൈസ് റെയ്ഞ്ച് ഓഫീസില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് ലഭ്യമായ സൂചനകളുടെ അടിസ്ഥാനത്തില്‍ പ്രതികളെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.ലോക്ക് ഡൗണിനെ തുടര്‍ന്നുണ്ടായ അടിയന്തിര സാഹചര്യത്തില്‍ സ്‌പെഷല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജിത്കുമാറിന്റെ നേതൃത്വത്തില്‍ നടത്തി വരുന്ന വ്യാപകമായ റെയ്ഡില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് 32 കേസുകളില്‍ നിന്നായി അയ്യായിരത്തിലധികം ലിറ്റര്‍ വാഷ് കണ്ടെടുത്ത് നശിപ്പിച്ചിക്കുകയും ചെയ്തിട്ടുണ്ട്.ലോക്ക് ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ വിദേശമദ്യലഭ്യത ഇനിയും വൈകുമെന്നതിനാല്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമായ റെയ്ഡുകള്‍ക്കാണ് എക്‌സൈസ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. പരിശോധനയില്‍
പ്രിവന്റീവ് ഓഫീസര്‍ ഷാഫി.വി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ബിനീഷ് കുമാര്‍ ,സൈമണ്‍, എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

Comments are closed.