മദ്യശാലകൾ തുറക്കരുത്: ഭവനസമരം ജില്ലാ തല ഉദ്ഘാടനം

പരപ്പനങ്ങാടി: മലപ്പുറം ജില്ലയിൽ പുതുതായി അനുവദിച്ച ബാറുകൾക്കെതിരായ സമരത്തിന്റെ തുടക്കമായി സംഘടിപ്പിച്ച ഭവനസമരത്തിന്റെ ജില്ലാതല ഉദ്ഘാടനം തിരൂരങ്ങാടി മണ്ഡലം എം എൽ എ പി കെ അബ്ദുറബ്ബിന്റെ വസതിയിൽ നടന്നു. കേരള മദ്യനിരോധന സമിതി, ലഹരി നിർമാർജന സമിതി ഉൾപ്പെടെയുള്ള ലഹരി വിരുദ്ധ സംഘടനകൾ സംയുക്തമായി രൂപീകരിച്ച മദ്യ വിരുദ്ധ ജനകീയ മുന്നണിയുടെ നേതൃത്വത്തിലാണ് ഭവനസമരം പരിപാടി സംഘടിപ്പിക്കുന്നത്. വരാനിരിക്കുന്ന സമരത്തിന്റെ തുടക്കമാണ് ഭവനസമരങ്ങൾ. ‘കൊവിഡ് മറവിലും ബാറുകൾക്ക് അനുവാദം, സമ്മതിക്കില്ല ഈ ചതി’ എന്ന പ്രമേയത്തിൽ നടക്കുന്ന ഭവനസമരത്തിന്റെ ജില്ലാതല ഉദ്‌ഘാടനം പി കെ അബ്ദുറബ്ബ് എം എൽ എ നിർവഹിച്ചു. മദ്യനിരോധന സമിതി സംസ്ഥാന സെക്രട്ടറി കാട്ടുങ്ങൽ അലവിക്കുട്ടി ബാഖവി അധ്യക്ഷനായി. സി കെ കുഞ്ഞിമുഹമ്മദ്, പി കെ അബൂബക്കർഹാജി, എം വി അബ്ദുൽകരീം പ്രസംഗിച്ചു.
Comments are closed.