1470-490

അഗതിക്യാമ്പിലെ അന്തേവാസി മരണപ്പെട്ടു.

ഗുരുവായൂർ: നഗരസഭ അഗതിക്യാമ്പിലെ അന്തേവാസി മരണപ്പെട്ടു. അയ്യന്തോൾ പുന്നൂർക്കര വേലൂക്കാരൻ വീട്ടിൽ ബേബി (67) യാണ് നിര്യാതനായത്. നഗരസഭയുടെ അഗതി ക്യാമ്പായ ഗവ.യു.പി.സ്ക്കൂളിലെ അന്തേവാസിയായിരുന്നു. ഗുരുവായൂരിലും പരിസര പ്രദേശങ്ങളിലുമായി ഒറ്റപ്പെട്ട ജീവിതം നയിച്ചു വന്നിരുന്ന ബേബിയെ ലോക്ക് ഡൗൺ തുടങ്ങിയപ്പോൾ ക്യാമ്പിലേയ്ക്ക് മാറ്റുകയായിരുന്നു. വെള്ളിയാഴ്ച രാത്രി 9 മണിയോടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ദേവസ്വം മെഡിക്കൽ സെന്ററിൽ എത്തിച്ച്  പ്രാഥമിക ചികിത്സ നൽകിയ ശേഷം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റുകയുമായിരുന്നു. മെഡിക്കൽ കോളേജിലെത്തി അൽപ്പ സമയത്തിനകം മരണം സംഭവിച്ചു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. 

Comments are closed.