സി.എം.പി ഏരിയ കമ്മിറ്റി ക്യാമ്പയിൻ സംഘടിപ്പിച്ചു.

കുന്നംകുളം. കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് സജ്ജീവമായി പ്രവർത്തിക്കുന്ന വിവിധ വിഭാഗ പ്രവർത്തകർക്ക് റിസ്‌ക് അലവൻസ് എന്ന ആവശ്യവുമയി സി.എം.പി ഏരിയ കമ്മിറ്റി ക്യാമ്പയിൻ സംഘടിപ്പിച്ചു. ആരോഗ്യപ്രവർത്തകർക്കും പോലീസ് ഉദ്യോഗസ്ഥർക്കും , റിസ്‌ക് അലവൻസ് അനുവദിക്കുക, അസംഘടിത തൊഴിലാളികൾക്ക് 5000 രൂപ വീതം അടിയന്തിര സഹായം നൽകുക, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും അംഗങ്ങൾക്കും പ്രത്യേക അലവൻസ് നൽകുക തുടങ്ങിയ ആവശ്യങ്ങളുള്ള അറിയിച്ചു കൊണ്ടാണ് സി.എം.പി ഏരിയ കമ്മിറ്റി ക്യാമ്പയിൻ സംഘടിപ്പിച്ചത്. നഗരസഭക്ക് മുന്നിൽ നടന്ന ക്യാമ്പയിനിൽ സി.എം.പി ഏരിയ കമ്മിറ്റി പ്രസിഡൻ്റ് ജയ്‌സിംഗ് കൃഷ്ണൻ, ഏരിയ സെക്രട്ടറി വി.ജി അനിൽ, മോഹിനി ഷാജൻ, നേതാക്കക്കളായ സുധീഷ് കുമാർ , സുദീപ് അച്യുതൻ തുടങ്ങിയവർ പങ്കെടുത്തു.
Comments are closed.