1470-490

കോവിഡിൽ യുഎഇ മുന്നേറ്റം

കോവിഡ് 19 ചികിൽസയിൽ യുഎഇ യുടെ സുപ്രധാന നേട്ടം ചികിത്സാരംഗത്ത് ആത്മവിശ്വാസം നൽകുന്നു ‘
സ്റ്റെം സെൽ ചികിത്സയാണ് അബുദാബിയിലെ സ്റ്റെംസെൽ സെന്ററിലെ ഗവേഷകർ വികസിപ്പിച്ചെടുത്തത്. നിർണ്ണായക നേട്ടം കൈവരിച്ചതിന് ഗവേഷകരും, ഡോക്ടർമാരും അടങ്ങിയ വിദഗ്ദ സംഘത്തെ യുഎഇ ഭരണാധികാരികൾ അഭിനന്ദിച്ചു.

കൊറോണ രോഗബാധിതരുടെ രക്തത്തിൽനിന്ന് മൂലകോശം എടുത്ത് അവയിൽ പരീക്ഷണം നടത്തി തിരിച്ച് ശരീരത്തിൽ തന്നെ പ്രയോഗിക്കുന്ന രീതിയാണ് ഗവേഷക സംഘം വികസിപ്പിച്ചെടുത്തത്.

കൊറോണ പ്രതിരോധത്തിനെതിരെ ആഗോള തലത്തിൽ തന്നെ ഉപകാരപ്രദമായ നേട്ടമുണ്ടാക്കിയതിന് മുഴുവൻ ആരോഗ്യ പ്രവർത്തകർക്കും ഭരണാധികാരികൾ നന്ദി അറിയിച്ചു. രാജ്യത്തെ ജനങ്ങളുടെ ആരോഗ്യം കാത്തു സൂക്ഷിക്കുന്നതിൽ യുഎഇ എന്നും പ്രതിജ്ഞാബദ്ധമാണെന്നും ഭരണാധികാരികൾ വ്യക്തമാക്കി.

Comments are closed.