1470-490

രാജ്യത്തിൻ്റെ കോവിഡ് സ്ഥിതി ശുഭകരമല്ല

രാജ്യത്ത് കൊവിഡ് പോസിറ്റീവ് കേസുകളും മരണവും വർധിക്കുന്നതായി റിപ്പോർട്ട്. മൂന്ന് ദിവസം കൊണ്ടാണ് കൊവിഡ് ബാധിതരുടെ എണ്ണം 30000 ൽ നിന്ന് 35000 ലേക്ക് കടന്നത്. ഡൽഹിയിൽ നാല് മേഖലകളെ കണ്ടെന്റ്മെന്റ് സോണിൽ നിന്ന് ഒഴിവാക്കി. ആരോഗ്യപ്രവർത്തകർക്ക് കൂട്ടത്തോടെ കൊവിഡ് പിടിപ്പെട്ടതുമായി ബന്ധപ്പെട്ട് വകുപ്പ് മേധാവികളോട് വിശദീകരണം ചോദിച്ച ഉത്തരവ് ഡൽഹി സർക്കാർ പിൻവലിച്ചു.

മഹാരാഷ്ട്ര, ഗുജറാത്ത്, ഡൽഹി, രാജസ്ഥാൻ, മധ്യപ്രദേശ്, തമിഴ്നാട് സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷമായി തന്നെ തുടരുകയാണ്. ഗുജറാത്തിൽ പോസിറ്റീവ് കേസുകളുടെ എണ്ണം 4721ഉം മരണം 236ഉം ആയി ഉയർന്നു. 24 മണിക്കൂറിനിടെ അഹമ്മദാബാദിൽ മാത്രം 267 കേസുകളും 16 മരണവും റിപ്പോർട്ട് ചെയ്തു. ഡൽഹിയിൽ 223 പുതിയ കേസുകളും രണ്ട് മരണവും കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3738ഉം മരണം 61ഉം ആയി.

Comments are closed.