1470-490

കോ വിഡ് മരണം 2.39 ലക്ഷം കടന്നു

ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,39,000 കടന്നു. കൊവിഡ് രോഗബാധിതരുടെ എണ്ണം 33,98,000 ആയി. കൊവിഡ് ഭേദമായവരുടെ എണ്ണം 10,79,572 ആയി.

അമേരിക്കയിൽ പുതുതായി വൈറസ് സ്ഥിരീകരിച്ചത് 35,828 പേർക്കാണ്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗബാധിതരുടെ എണ്ണം 11,30,851 ആയി. ബ്രിട്ടനിൽ മരണസംഖ്യ 26,771 ആയി. 24,376 ആണ് ഫ്രാൻസിലെ മരണസംഖ്യ. ജർമനിയിൽ മരിച്ചവരുടെ എണ്ണം 6,623 ആയി ഉയർന്നപ്പോൾ ബെൽജിയത്തിലേത് 7,703 ആയി. ഇറാനിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായിരം കടന്നു. 6,028 ആണ് രാജ്യത്തെ മരണസംഖ്യ.

നെതർലന്റ്‌സിലെ മരണസംഖ്യ 4,795 ആയി ഉയർന്നു. ബ്രസീലിൽ 6,006ഉം തുർക്കിയിൽ 3,174 പേരും മരിച്ചു. സ്വിറ്റ്‌സർലന്റിലെ മരണസംഖ്യ 1,737 ആയപ്പോൾ സ്വീഡനിലേത് 2,586 ആയി. മെക്‌സിക്കോയിൽ 1,859 പേരും അയർലന്റിൽ 1,232 പേരും മരിച്ചു.

ആഫ്രിക്കയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം മുപ്പത്തൊമ്പതായിരം കടന്നപ്പോൾ മരണസംഖ്യ 1,638 ആയി. പാകിസ്താനിൽ 385 പേരാണ് ഇതുവരെ മരിച്ചത്. ഇന്തോനേഷ്യ-800, കാനഡ-3,184, ഓസ്ട്രിയ-589, ഫിലിപ്പൈൻസ്-579, ഡെൻമാർക്ക്-452, ജപ്പാൻ-430, ഇറാഖ്-93, ഇക്വഡോർ-900 എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിലെ മരണനിരക്ക്.

Comments are closed.