1470-490

ലോക്ക്ഡൗണിലും കർമ്മനിരതരായി CH സെൻ്റർ കേന്ദ്രം

താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ സി എച്ച് ഭക്ഷണ വിതരണ കേന്ദ്രം കാരാട്ട് റസാഖ് (എം എൽ എ ) സന്ദർശിക്കുന്നു

സി എച്ച് സെൻ്റെർ ഭക്ഷണ വിതരണ കേന്ദ്രം കാരാട്ട് റസാഖ് (എം എൽ എ ) സന്ദർശിച്ചു :-

കോവിഡ് 19ൽ രാജ്യമാകെ അടച്ച് പൂട്ടി സാമൂഹിക അകലം പാലിച്ച് കൊണ്ട് ഈ മഹാമാരിക്കെതിരെ പൊരുതന്ന ഈ സന്ദർഭത്തിലും, കഷ്ടത അനുഭവിക്കുന്ന സഹജീവികളോടുള്ള ഉത്തരവാദിത്വം നിറവേറ്റുന്ന പ്രവർത്തനവുമായി താമരശ്ശേരി CHസെൻ്ററും ,അതിൻ്റെ ഭാരവാഹികളും. വർഷങ്ങളായി താമരശ്ശേരി താലൂക്ക് ആശുപത്രി കേന്ദ്രീകരിച്ച്, ജീവകാരുണ്യ മേഖലയിലും, ആരോഗ്യമേഖലയിലും, സാമൂഹിക പ്രതി ബദ്ധതയോടെ തങ്ങളുടെതായ കൈയൊപ്പ് ചാർത്തി കൊണ്ട് ഒരു കൂട്ടം ആളുകൾ പ്രവർത്തനനിരതരാണ്. ,പരിശുദ്ധ റമസാൻ മാസത്തിൽ താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും, കൂട്ടിരിപ്പുക്കാർക്കും, അത്താഴത്തിനും , നോമ്പുതുറക്കുന്നതിനുമുള്ള സൗകര്യങ്ങൾ ഈ കൊറോണ കാലത്തും, വളരെ വ്യവസ്ഥാപിതമായി നടപ്പിലാക്കിയിട്ടുണ്ട്.സെൻററിൻ്റെ ഭാരവാഹികളെയും, പ്രവർത്തകരെയും പ്രത്യേകം എം എൽ എ അഭിനന്ദിച്ചു , താലൂക്ക് ആശുപത്രിയിലെ CHസെൻ്ററിൻ്റെ ഭക്ഷണ വിതരണ കേന്ദ്രം സന്ദർശിക്കാനെത്തിയപ്പോഴാണ്
കാരാട്ട് റസാഖ്.(എം.എൽ.എ ) അഭിനന്ദിച്ചത്.

Comments are closed.