1470-490

വര്‍ക്ക്‌ഷോപ്പുകളും സാനിറ്ററി-പ്ലംബിംഗ് ഷോപ്പുകളും തുറക്കാം

നാളെയും മറ്റെന്നാളും വര്‍ക്ക്‌ഷോപ്പുകളും സാനിറ്ററി-പ്ലംബിംഗ് ഷോപ്പുകളും തുറക്കാം

മലപ്പുറം.ജില്ലയില്‍ മെയ് രണ്ട്, മൂന്ന് തിയ്യതികളില്‍ സാനിറ്ററി-പ്ലംബിംഗ് ഷോപ്പുകള്‍ തുറന്ന് പ്രവര്‍ത്തിക്കാം. സാമൂഹ്യ അകലവും ജാഗ്രതയും ഉറപ്പാക്കി രാവിലെ എട്ട് മുതല്‍ വൈകീട്ട് അഞ്ച് മണി വരെ പ്രവര്‍ത്തിക്കാനാണ് അനുമതി.
വാഹന വില്‍പ്പന കേന്ദ്രങ്ങള്‍ ശുചീകരണത്തിനും മറ്റ് ക്രമീകരണങ്ങള്‍ക്കുമായി മെയ് രണ്ട്, മൂന്ന് തീയ്യതികളില്‍ തുറക്കാം. ഈ ദിവസങ്ങളില്‍ വില്‍പ്പന നടത്താനോ പുറത്തു നിന്നുള്ളവരെ സ്ഥാപനങ്ങളില്‍ പ്രവേശിപ്പിക്കാനോ പാടില്ല.
ഈ ദിവസങ്ങളില്‍ ക്വാറികള്‍, ക്രഷറുകള്‍ എന്നിവ തുറക്കാം. ഖനനം ചെയ്ത ഉത്പന്നങ്ങള്‍ വില്‍പന നടത്താന്‍ മാത്രമാണ് അനുമതി. പുതുതായി ഖനനത്തിനും ക്രഷറുകളില്‍ ഉത്പാദനത്തിനും അനുമതിയില്ല. പ്രാദേശികമായി ലഭ്യമായ തൊഴിലാളികളെ മാത്രമാണ് ഉപയോഗിക്കേണ്ടത്. ഇവരെ ഈ കേന്ദ്രങ്ങള്‍ക്കടുത്ത് തന്നെ ആരോഗ്യ സുരക്ഷ ഉറപ്പാക്കി താമസിപ്പിക്കണം.
ഓഫ് സെറ്റ് പ്രിന്റിംഗ് പ്രസുകള്‍ വൃത്തിയാക്കുന്നതിന് രണ്ടിന് തുറക്കാം. എന്നാല്‍ പ്രിന്റിംഗ് പ്രവര്‍ത്തനങ്ങള്‍ നടത്തുകയോ ഉപഭോക്താക്കളെ സ്ഥാപനത്തിനകത്തേയ്ക്ക് പ്രവേശിപ്പിക്കുകയോ ചെയ്യരുത്. ഉപധികളോടെ വിവിധ ദിവസങ്ങളില്‍ തുറക്കാന്‍ അനുമതി നല്‍കിയ സ്ഥാപനങ്ങളില്‍ തൊട്ടടുത്ത ദിവസം സ്റ്റോക്കെടുപ്പും നടത്താം.

Comments are closed.

x

COVID-19

India
Confirmed: 34,067,719Deaths: 452,124