1470-490

പരപ്പനങ്ങാടിയിൽ റെയിൽവേക്ക് സമീപം വർക് ഷോപ്പിന് തീപിടിച്ചു

പരപ്പനങ്ങാടിയിൽ വർക്ക്ഷോപ്പിൽ വാഹനത്തിന് തീപിടിച്ചു.
കോട്ടക്കടവിലുള്ള മുരളിയുടെ ഉടമസ്ഥതയിലുള്ള പരപ്പനങ്ങാടി മലയ ബിൽഡിംഗിന് സമീപത്തെ എം.ജി ഓട്ടോ ഗരേജ് വർക് ഷോപ്പിലെ വാഹനങ്ങൾക്കാണ് തിപിടിച്ചത്. ഒരു ട്രക്കർ പൂർണ്ണമായും കത്തിനശിച്ചു. തീ പിടിക്കാനുണ്ടായ കാരണം വ്യക്തമല്ല. തീ കത്തുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വെള്ളമെത്തിച്ച് തീ അണക്കുകയായിരുന്നു. നാട്ടുകാരുടെ അവസരോചിത ഇടപെടൽ കാരണം മറ്റു വാഹനങ്ങളിലേക്ക് തീ പടരാതിരുന്നത് വലിയ ദുരന്തം ഒഴിവായി.
തിരൂരിൽ നിന്നും ഫയർഫോഴ്സും പരപ്പനങ്ങാടി പോലീസും സ്ഥലത്തെത്തി.

Comments are closed.

x

COVID-19

India
Confirmed: 34,108,996Deaths: 452,651