1470-490

കോവിഡ് 19 : വാഹന അനൗൺസ്‌മെന്റ് തുടങ്ങി

നെമ്മാറ: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസും നെമ്മാറ പോലീസും സംയുക്തമായി ചേർന്ന് ജാഗ്രത നിർദ്ദേശങ്ങൾക്കായി വാഹന അനൗൺസ്‌മെന്റ് തുടങ്ങി. ഇതിനായുള്ള പ്രത്യേക വാഹനത്തിന്റെ ഫ്ലാഗ്ഗ് ഓഫ് കർമ്മം സർക്കിൾ ഇൻസ്‌പെക്ടർ ദീപക് കുമാർ നിർവ്വഹിച്ചു.

വീടുകളിലും കടകളിലും സാനിറ്റൈസറും വെള്ളവും വയ്ക്കുക, വ്യക്തി ശുചിത്വം പാലിക്കുക സാമൂഹിക അകലം പാലിക്കുക, മാസ്ക് ധരിക്കുക , അനാവശ്യമായി പുറത്തിറങ്ങാതിരിക്കുക തുടങ്ങി എല്ലാവിധ ജാഗ്രതാ നിര്‍ദേശങ്ങളും നെമ്മാറ പഞ്ചായത്ത് പരിധിയിലെ മുഴുവൻ ജനങ്ങൾക്കും അനൗൺസ്മെന്റിലൂടെ നല്‍കുന്നുണ്ട്.
എസ്‌ ഐ മഹേഷ് കുമാർ , എസ്‌ ഐ ഭാസി , എസ്‌ ഐ മുരളിപ്രസാദ്‌ , എസ്‌ ഐ ജോയ് , പോലീസുകാരായ പ്രമോദ് , പുഷ്ക്കരൻ , രാജേഷ് , ഉമേഷ് , പ്രകാശൻ അവൈറ്റിസ് ബിസിനസ് ഡെവലെപ്മെന്റ് സീനിയർ മാനേജർ മുഹമ്മദ് റിഷാൽ, പബ്ലിക് റിലേഷൻസ് മാനേജർ ഭരത്കുമാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 34,067,719Deaths: 452,124