1470-490

അതിഥി തൊഴിലാളികൾക്കായി നാളെ രണ്ട് ട്രെയിനുകൾ

കൊച്ചി: അതിഥി തൊഴിലാളികളെ അവരുടെ നാടുകളിലേക്ക് എത്തിക്കാൻ നാളെ എറണാകുളത്ത് നിന്ന് രണ്ട്
ട്രെയിനുകൾ പുറപ്പെടും. എറണാകുളം സൗത്തിൽ നിന്ന് ഭുവനേശ്വറിലേക്കും ആലുവയിൽ നിന്ന് പാറ്റ്നയിലേക്കുമാണ് ട്രെയിനുകൾ വൈകുന്നേരം പുറപ്പെടുക.
ഓരോ ട്രെയിനുലും 1140 പേരാണ് ഉണ്ടാവുക. സ്ത്രീകൾക്കും കുട്ടികൾക്കും മുൻഗണന ഉണ്ടായിരിക്കും. ജില്ലാ ഭരണകൂടം ആയിരിക്കും പട്ടികയിൽ നിന്ന് ആളുകളെ തിരഞ്ഞെടുക്കുക.
അതിഥി തൊഴിലാളികൾക്കായി കേരളത്തിൽ നിന്നുള്ള ആദ്യ ട്രെയിൻ വെള്ളിയാഴ്ച വൈകുന്നേരം പുറപ്പെട്ടിരുന്നു. ആലുവയിൽനിന്ന് ഒഡീഷയിലെ ഭുവനേശ്വറിലേക്കായിരുന്നു ആദ്യ ട്രെയിൻ സർവീസ് നടത്തിയത്. ജില്ലാ ഭരണകൂടം നൽകുന്ന പട്ടികയിൽ നിന്ന് തെരഞ്ഞെടുത്ത 1200 പേർക്കായിരുന്നു യാത്ര ചെയ്യാൻ അനുമതിയുള്ളത്. ടിക്കറ്റ് ബുക്കിങ് ഉണ്ടാകില്ല. ഓരോ ബോഗിയിലും 50 പേരെ അനുവദിച്ചാണ് യാത്ര.
ട്രെയിനിൽ പുറപ്പെടാനുള്ള 1200 പേരുടെ പട്ടിക തയ്യാറാക്കിയത്. റെയിൽവേ സ്റ്റേഷനിൽ കൃത്യമായ സ്ക്രീനിങ്ങിന് ശേഷമായിരിക്കും യാത്ര ചെയ്യാൻ അനുമതിയുണ്ടാകുക. സാമൂഹിക അകലം പാലിച്ചായിരിക്കും യാത്രയ്ക്കുള്ള ക്രമീകരണം.
അതേസമയം, യാത്രക്കാരുടെ തെരഞ്ഞെടുപ്പ് സംബന്ധിച്ച് ചില അവ്യക്തതകൾ ഉണ്ടായിരുന്നു. ടിക്കറ്റ് ബുക്കിങ് ഉണ്ടാകില്ലെന്ന് ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷൻ അറിയിച്ചു. സർക്കാർ നൽകുന്ന പട്ടികയിൽ നിന്നുള്ളവർക്കായിരിക്കും യാത്ര ചെയ്യാനാകുക.
കേരളത്തിന്‍റെ നിരന്തരമായ ആവശ്യത്തിനൊടുവിലാണ് അതിഥി തൊഴിലാളികളെ തിരിച്ചുകൊണ്ടുപോകാൻ നോൺ സ്റ്റോപ്പ് ട്രെയിൻ അനുവദിച്ചത്. കഴിഞ്ഞ ദിവസത്തെ വാർത്താസമ്മേളനത്തിലും ഇക്കാര്യം മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Comments are closed.

x

COVID-19

India
Confirmed: 34,175,468Deaths: 454,269