തൃശൂർ-മലപ്പുറം ജില്ലാ അതിർത്തി ചെക്ക് പോസ്റ്റ് ശുചീകരിച്ചു

തൃശൂർ-മലപ്പുറം ജില്ലാ അതിർത്തി
ചെക്ക് പോസ്റ്റ് ശുചീകരിച്ചു
തൃശ്ശൂർ-മലപ്പുറം ജില്ലാ അതിർത്തിയിൽ കടവല്ലൂരിലെ ചെക്ക് പോസ്റ്റ് കുന്നംകുളം അഗ്നി രക്ഷാ സേന ശുചീകരിച്ചു. പോലീസിന്റെയും ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരുടെയും നിർദേശാനുസരണമാണ് അഗ്നി രക്ഷാ സേന സന്നദ്ധ സംഘടനകളുടേയും, നാട്ടുകാരുടേയും സഹകരണത്തിൽ ചെക്ക് പോസ്റ്റും പരിസരവും വൃത്തിയാക്കി അണുനശീകരണം നടത്തിയത്.
റെഡ് സോണായ മലപ്പുറം ജില്ലയിൽ നിന്ന് ആശുപത്രികളിലേക്കും മറ്റു അത്യാവശ്യങ്ങൾക്കും വരുന്ന സ്വകാര്യ വാഹനങ്ങളും ഇതര സംസ്ഥാന ചരക്ക് വാഹനങ്ങളും ഇതിലെയാണ് കടന്നു പോകുന്നത്. ഇതുമൂലമുണ്ടാകാവുന്ന രോഗവ്യാപനം തടയുന്നതിന് വേണ്ടിയാണ് അണുനശീകരണം നടത്തിയത്.
മലപ്പുറം ജില്ലയിൽ കഴിഞ്ഞ ദിവസവും കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ അതിർത്തിയിൽ പോലീസിന്റെയും ആരോഗ്യ പ്രവർത്തകരുടെയും പരിശോധന കർശനമാക്കിയിട്ടുണ്ട്.
ഓൺലൈൻ പാസോ സത്യവാങ്മൂലമോ ഇല്ലാത്ത വാഹനങ്ങൾ തിരിച്ചയക്കുകയും മാസ്‌ക് ധരിക്കാതെ വരുന്നവരുടെ കയ്യിൽ നിന്നും പിഴ ഈടാക്കുകയും ചെയ്യുന്നുണ്ട്.
തുടർന്ന് കുന്നംകുളം പോലീസ് സ്റ്റേഷനും അഗ്നിരക്ഷാ സേന ശുചീകരിച്ചു. സീനിയർ സ്റ്റേഷൻ ഓഫീസർ വൈശാഖ്, അസി. സ്റ്റേഷൻ ഓഫീസർ ജയചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് അഗ്നി രക്ഷാ സേന പ്രവർത്തനങ്ങൾ നടത്തി വരുന്നത്.
Comments are closed.