1470-490

അധ്യാപകൻ്റെ പെൻഷൻ തുക ദുരിതാശ്വാസ നിധിയിലേക്ക്

പെൻഷൻ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ ബേബി മാഷ് ,കാരാട്ട് റസാഖ് (എം എൽ എ ) യ്ക്ക് കൈമാറുന്നു

നരിക്കുനി:ഏതൊരു സഹായവും, മാതൃകയാവുന്നത് അത് നൽകുന്ന സമയത്തിൻ്റെ പ്രാധാന്യമനുസരിച്ചാണ്. അധ്യാപക സമൂഹത്തിൽ ഒരു വിഭാഗം ജീവനക്കാർ വേതനം നൽകുന്നതിനെ എതിർക്കുമ്പോളും ഈങ്ങാപ്പുഴ എം.ജി.എം ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് അധ്യാപക വൃത്തിയിൽ നിന്നും വിരമിച്ച പി.ഡി ബേബി പാറക്കലിൻ്റെ പ്രവർത്തനം ഇത്തരത്തിലായത് കൊണ്ടാണ് അധ്യാപക സമൂഹത്തിന് തന്നെ മാതൃകയാവുന്നത്. ഒരു മാസത്തെ പെൻഷൻ തുകയായ 17000 രൂപയിലേക്ക് ,3000 രൂപയും കൂടി ചേർത്ത് 20000 /-രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി കൊണ്ടാണ് അദ്ധേഹം മാതൃക സൃഷ്ടിച്ചത്. ജോലിയിൽ നിന്ന് വിരമിച്ച ശേഷവും അധ്യാപകർക്കെല്ലാം മാതൃകയാവുകയാണ് ബേബി മാഷ്.., ഒരു കൂട്ടം അധ്യാപകർ ആറ് ദിവസത്തെ ശമ്പളം സർക്കാർ ദുരിതാശ്വാസ നിധിയിലേക്ക് ചോദിച്ചപ്പോൾ ഉത്തരവ് കത്തിക്കുകയും ,അതിനെതിരെ കേസ് നടത്താനും പോയപ്പോൾ ,ആരും പറയാതെ ഈ മാസത്തെ പെൻഷനും അതിൽ കുറച്ച് കൂടി കൂട്ടി ദുരിതാശ്വാസ നിധിയിലേക്ക് നൽകി മാതൃകയായിരിക്കയാണ് ബേബി മാഷ്

Comments are closed.

x

COVID-19

India
Confirmed: 34,067,719Deaths: 452,124