1470-490

പ്രവാസികെയർ സെന്റർ തുടങ്ങും: യുവജനതാദൾ എസ്

മലപ്പുറം: മടങ്ങി വരുന്ന പ്രവാസികളുടെ പ്രയാസങ്ങൾക്ക് പരിഹാരം കാണുന്നതിനും അവരെ സഹായിക്കുന്നതിനുമായി പ്രവാസികെയർ സെന്റർ ആരംഭിക്കാൻ യുവജനതാദൾ എസ് മലപ്പുറം ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. നാടിന്റെ പുരോഗതിയുടെ നട്ടെല്ലായിരുന്ന പ്രവാസികൾക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നു യോഗം കേന്ദ്രസംസ്ഥാന സർക്കാറുകളോട് ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റിയുടെ ആഹ്വനപ്രകാരം ജില്ലയിലെ രക്തബാങ്കുകളിൽ പ്രവർത്തകർ രക്തം ദാനം ചെയ്യും. ഓൺലൈൻ ജില്ലാകമ്മിറ്റി യോഗം ജനതാദൾ എസ് പാർലമെന്ററി ബോർഡ്‌ ചെയർമാൻ അഡ്വ പി എം സഫറുള്ള ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ ജാഫർ മാറാക്കര അധ്യക്ഷത വഹിച്ചു. യുവജനതാദൾ എസ് സംസ്ഥാന പ്രസിഡന്റ്‌ ശരീഫ് പാലോളി മുഖ്യപ്രഭാഷണം നടത്തി.
കെ കെ ഫൈസൽ തങ്ങൾ, സാദിക്ക് മഠത്തിൽ, ബാലസുബ്രഹ്മണ്യൻ, ലത്തീഫ് ഗുരുക്കൾ, സമദ് വരമ്പനാല, ഷമീർ ഉഴുന്നൻ, സുമേഷ് കാക്കരാട്ട്, ഹലീം ഒതുക്കുങ്ങൽ, മൻസൂർ ചെമുക്കൻ, ബഷീർ മോങ്ങം, താലിബ് മങ്ങാടൻ, ബാദുഷ കൽപകഞ്ചേരി സംസാരിച്ചു. ജില്ലാ സെക്രട്ടറി ടി കെ സമദ് സ്വാഗതവും ജവാദ് കടലായി നന്ദിയും പറഞ്ഞു.

Comments are closed.