1470-490

ഓട്ടിസം രോഗിക്ക് മരുന്ന് എത്തിച്ച് നൽകി.

പരപ്പനങ്ങാടി: ഓട്ടിസം ബാധിതന് മണിക്കൂറുകൾക്കുള്ളിൽ അവശ്യമായ മരുന്ന് എത്തിച്ച് നൽകി പരപ്പനങ്ങാടി പോലീസ് . പരപ്പനങ്ങാടി സ്വദ്ദേശിയും ഓട്ടിസം ബാധിച്ച് ചികിത്സയിൽ കഴിയുകയായിരുന്ന 12 വയസുകാരന് ആവശ്യമായിരുന്ന മരുന്നാണ് ലോക്ക് ഡൗണിന്റെ പശ്ച്ചാത്തലത്തിൽ കോഴിക്കോട് നിന്നും വളരെ പെട്ടെന്ന് പരപ്പനങ്ങാടിയിൽ എത്തിച്ച് നൽകിയത്.
കോഴിക്കോട് പി.വി എസിൽ ലഭ്യമായ മരുന്ന് ലോക്ക് ഡൗണിനെ തുടർന്ന് വാങ്ങാൻ കഴിയാത്തതിനെ തുടർന്ന് ആണ് ഇയാൾ പരപ്പനങ്ങാടി പോലീസ് സ്റ്റേഷനിലേക്ക് സഹായത്തിനായി ബന്ധപ്പെട്ടത്.തുടർന്ന് പരപ്പനങ്ങാടി പോലീസ് കോഴിക്കോട് പോലീസ് കൺട്രോൾ റൂമുമായി ബന്ധപ്പെട്ട് മരുന്ന് സംഘടിപ്പിച്ച് , ഇരു ജില്ലകളിലും പെട്രോളിങ്ങിൽ ഉള്ള പോലീസ് വാഹനങ്ങളിൽ കൈയ്യ് മാറിയായിരുന്നു ദ്രുതഗതിയിൽ പരപ്പനങ്ങാടിയിൽ എത്തിച്ചത്. പരപ്പനങ്ങാടി പോലീസ് ലോക്ക് ഡൗൺ തുടങ്ങി ഇതിനോടകം ഇരുപത്തിയഞ്ചോളം പേർക്ക് ഇത്തരത്തിൽ വിവിധയിടങ്ങളിൽ നിന്നും അവശ്യമരുന്നുകൾ എത്തിച്ച് നൽകിയിട്ടുണ്ട്.

Comments are closed.