ജപ്പാനിലെ നിക്കോയ് പുരസ്കാരം പന്താവൂർ സ്വദേശിയ്ക്ക്

എടപ്പാൾ: ജപ്പാനിലെ സുപ്രസിദ്ധമായ പ്രസിദ്ധീകരണ സ്ഥാപനമായ “നിക്കേയ്” വർഷം തോറും ഏഷ്യയിലെ മികച്ച ശാസ്ത്ര-സാങ്കേതിക രംഗത്തെ പ്രതിഭയ്ക്ക് നൽകുന്ന അവാർഡിന് പന്താവൂർ സ്വദേശിയായ മദ്രാസ് ഐ.ഐ.ടി യിലെ പ്രൊഫ.ടി.പ്രദീപിനെ തെരഞ്ഞെടുത്തു.
ഡീഅയോണൈസിംഗ് ടെക്നോളജിയിലൂടെ ലോകത്തിലാദ്യമായി ജലശുദ്ധീകരണ സാങ്കേതികവിദ്യ വികസിപ്പിച്ചതിനാണ് പ്രൊഫ.ടി.പ്രദീപിന് ഈ വർഷത്തെ “നിക്കേയ് ഏഷ്യാ പുരസ്കാരം”. വെറും രണ്ട് പൈസ ചെലവിൽ ഒരു ലിറ്റർ ജലം ശുദ്ധീകരിക്കാനാവും എന്നതാണീ സാങ്കേതികവിദ്യയുടെ പ്രത്യേകത. നിലവിൽ വിവിധ സംസ്ഥാനങ്ങളിലായി അറുപത്തഞ്ച് ലക്ഷം ഗ്രാമീണ ജനങ്ങൾ ഈ സാങ്കേതികവിദ്യയുടെ ഗുണേബോക്താക്കളാണ്. ഇരുപത് ലക്ഷം രൂപയും പ്രശസ്തിപത്രവും ഉൾക്കൊള്ളുന്നതാണീ പുരസ്കാരം. ഈ വർഷം രാജ്യം പത്മശ്രീ നൽകി ആദരിച്ച പ്രൊഫ. ടി. പ്രദീപ് പന്താവൂർ സ്വദേശിയാണ്.
Comments are closed.