1470-490

പാട്ടുപാടി ,മിമിക്രി അവതരിപ്പിച്ച് അക്ഷര വാട്സാപ്പിൽ യാത്രയയപ്പ്

നരിക്കുനി ഗ്രാമ പഞ്ചായത്ത് പാറന്നൂർ വടേക്കണ്ടിത്താഴം 102 -ാം നമ്പർ അംഗനവാടിയിൽ നിന്ന് വിരമിച്ച എം എം ദേവിയ്ക്കുള്ള ഉപഹാരം നരിക്കുനി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പി അബ്ദുൾ ജബ്ബാർ വിതരണം ചെയ്യുന്നു


നരിക്കുനി: -കൊറോണ രോഗകാലത്ത് കൂടിച്ചേരാൻ കഴിഞ്ഞില്ലെങ്കിലും അക്ഷര- പാറന്നൂരിൻ്റെ വാട്സാപ്പ് കൂട്ടായ്മ വിരമിക്കുന്ന പാറന്നൂർ വടേക്കണ്ടിത്താഴം 102 -ാം നമ്പർ അംഗനവാടി ഹെൽപ്പർ എം എം ദേവി യ്ക്ക് നിറപ്പകിട്ടാർന്ന യാത്രയയപ്പ് നൽകി ,നരിക്കുനി ഗ്രാമ പഞ്ചായത്തിലെ 7 ,8 ,9 വാർഡുകളിലെ തെരഞ്ഞെടുത്ത 200 ൽ അധികം അംഗങ്ങളുള്ള അക്ഷര പാറന്നൂർ എന്ന വാട്സാപ്പ് കൂട്ടായ്മയിൽ ഏപ്രിൽ,30 ന് രാവിലെ 10 മണി മുതൽ ഓൺലൈനിൽ വന്നാണ് അംഗനവാടിയിൽ പഠിക്കുന്ന പിഞ്ചു കുഞ്ഞുങ്ങളടക്കം കരോക്കെ ഗാനമേള ,ടിക് ടോക്ക് ,സന്ദേശങ്ങൾ ,പാട്ടുകൾ ,വീഡിയോകൾ ,തുടങ്ങിയവ അവതരിപ്പിച്ച് അവിസ്മരണീയമാക്കിയത് ,
30 വർഷത്തെ സേവനത്തിന് ശേഷം സാമൂഹ്യക്ഷേമ വകുപ്പ് നരിക്കുനി ഗ്രാമപഞ്ചായത്ത് അംഗനവാടിയിൽ നിന്നും വിരമിക്കുന്ന എം എം ദേവിയ്ക്ക് ഇങ്ങനെയൊരു നിറ പകിട്ടാർന്ന വിരമിക്കൽ ചടങ്ങ് ഒരുക്കിയത് അക്ഷര സാംസ്ക്കാരിക വേദിയാണ് , വൈകുന്നേരം നടന്ന ലളിതമായ ചടങ്ങിൽ നരിക്കുനി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പി അബ്ദുൾ ജബ്ബാർ, എം എം ദേവിക്കുള്ള ഉപഹാരം സമർപ്പിച്ചു ,അക്ഷര സാംസ്ക്കാരിക വേദി പ്രസിഡണ്ട് പി എം ഷംസുദ്ദീൻ അദ്ധ്യക്ഷനായിരുന്നു ,സെക്രട്ടറി കെ അൻസാർ ,കെ നിബിൽ ,എ എം ബാബു തുടങ്ങിയവർ സംസാരിച്ചു.എം എം ദേവി മറുപടി പ്രസംഗം നടത്തി ,

Comments are closed.

x

COVID-19

India
Confirmed: 34,067,719Deaths: 452,124