1470-490

പ്രവാസി: കേന്ദ്ര നിലപാട് ദൗർഭാഗ്യകരം ജനതാദൾ (എസ്)

വിദേശ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ നിലപാട് ദൗർഭാഗ്യകരമാണെന്നും, മരിക്കുന്നവർ മരിക്കട്ടെ ശേഷിക്കുന്നവരെ എത്തിച്ചാൽ മതിയല്ലോ എന്ന ലാഘവബുദ്ധിയോടെയാണ് കേന്ദ്രം വിഷയത്തെ നോക്കിക്കാണുന്നതെന്നും
ജനതാദൾ എസ് ജില്ലാ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു,

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ പിടിച്ച് നിർത്തുന്നതിൽ വലിയ പങ്ക് വഹിച്ച നമ്മുടെ സഹോദരങ്ങൾക്ക് വേണ്ട അടിയന്തര ചികിത്സ പോലും പല രാജ്യങ്ങളിലും ലഭിക്കുന്നില്ല, ഇവരുടെ മരണസംഖ്യ അനുദിനം വർദ്ധിക്കുകയാണ്. തിരിച്ച് വരാൻ ആഗ്രഹിക്കുന്നവരെ എത്തിക്കാൻ അടിയന്തിര നടപടി വേണം,
കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ തിരിച്ച് വരുന്നവരെ സ്വീകരിക്കാനും, ചികിത്സിക്കാനും,കോറൻ റ്റെൻ ചെയ്യാനും തയ്യാറെടുത്ത് നിൽക്കുമ്പോൾ കേന്ദ്രം മുഖം തിരിഞ്ഞ് നിൽക്കുകയാണ്, ഗൾഫ് യുദ്ധകാലത്ത് ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ അന്നത്തെ ജനതാ സർക്കാർ കാണിച്ച ശുഷ്കാന്തി സ്മരണീയമാണെന്നും യോഗം വിലയിരുത്തി,

ഓൺലൈനിൽ ചേർന്ന യോഗത്തിൽ ജില്ലാ പ്രസിഡണ്ട് കെ. ലോഹ്യ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന പ്രസിഡണ്ട് സി.കെ.നാണു എം.എൽ എ, കാഞ്ഞിക്കാവ് കുഞ്ഞികൃഷ്ണൻ ,പി.ടി ആസാദ്, കെ.എൻ അനിൽ കുമാർ മാട്ടുമ്മൽ ഹാഷിം പി.പി.മുകുന്ദൻ മാസ്റ്റർ, എടയത്ത് ശ്രീധരൻ, അഡ്വ.ഇ.എം ബാലകൃഷ്ൻ ,എളമന ഹരിദാസ്, ആഷിക്, അസീസ് മണലൊടി അഡ്വ.എ.കെ.ജയകുമാർ, ടി.കെ.ഷെറീഫ് ,ടി.എ.അസീസ്, പി.കെ കബീർ, കെ.കെ.അബ്ദുള്ള കെ.അമ്മത് മാസ്റ്റർ, സെബാസ്റ്റ്യൻ മാസ്റ്റർ, റഷീദ് മുയിപ്പോത്ത്, അഡ്വ.ബെന്നി ജോസഫ്, പി.നാണു മാസ്റ്റർ വിജയൻ ചോലക്കര, പ്രമോദ് അഴിയൂർ, ഹരീന്ദ്രൻ, വസന്തകുമാർ വി.കെ., സി.കെ.ഷമീം, കെ.പി.അബൂബക്കർ ,കൊളോറശ്രീധരൻ നായർ, ടി എൻ.കെ.ശശീന്ദ്രൻ ,സുരേഷ് മേലേപ്പുറത്ത് ‘ കെ.വി.സെബാസ്റ്റ്യൻ, ബിജു കായക്കൊടി, കെ.പി.ഗോപാലൻ, സുധി തിരുവള്ളൂർ, ദിനേശ് കാപ്പുങ്കര, സുനിൽ മട്ടത്തിൽ ‘വീരാൻ കുട്ടി .ശിവകുമാർ ,എം.ടി.കെ. നിധിൻ ,കെ.കെ.ബാലകൃഷ്ണൻ മാസ്റ്റർ , ഹരിദേവ് തുടങ്ങിയവർ പങ്കെടുത്തു

Comments are closed.

x

COVID-19

India
Confirmed: 34,067,719Deaths: 452,124