1470-490

നാട്ടികയിൽ മാസ്‌കുകൾ വിതരണം ചെയ്തു


നാട്ടിക പഞ്ചായത്ത് നാലാം വാർഡ് മെമ്പർ പി എം സിദ്ദിഖിന്റെ നേതൃത്വത്തിൽ വാർഡിലെ എല്ലാ വീടുകളിലേക്കും സൗജന്യമായി മാസ്‌കുകൾ വിതരണം ചെയ്തു. വാർഡ് മെമ്പർ പി എം സിദ്ദിഖ് മാസ്‌ക് സി ഡി എസ് മെമ്പർ സത്യഭാമ രാമന് നൽകി വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു. കുടുംബശ്രീ പ്രവർത്തകർ മുഖേനെ 1000 മാസ്‌കുകളാണ് ഉണ്ടാക്കി നൽകിയത്. മാസ്‌കുകൾ ഉണ്ടാക്കാൻ ആവശ്യമായ തുണിയും നൂലും ഇലാസ്റ്റിക്കും കുടുംബശ്രീ പ്രവർത്തകർക്ക് വാങ്ങി നൽകിയാണ് മാസ്‌ക്ക് ഉണ്ടാക്കുന്നത്. ഒരു മാസ്‌ക് ഉണ്ടാക്കി നകുന്നതിന് രണ്ട് രൂപ നിരക്കിൽ കുടുംബശ്രീ പ്രവർത്തകർക്ക് പ്രതിഫലം നൽകുന്നു. ലോക് ഡൗൺ സാഹചര്യത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബശ്രീ പ്രവർത്തകർക്ക് ഒരു വരുമാന മാർഗം കൂടിയാണ് മാസ്‌ക് നിർമ്മാണം. കുടുംബശ്രീ വഴിയും ആശാ പ്രവർത്തക മുഖേനയും മാസ്‌കുകൾ വീടുകളിൽ എത്തിക്കുമെന്ന് പി എം സിദ്ദിഖ് അറിയിച്ചു.

Comments are closed.