1470-490

മാറഞ്ചേരി ഗ്രാമപഞ്ചായത്ത് ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചു.

പൊന്നാനി: കോവിഡ് 19 സ്ഥിരീകരിച്ച മാറഞ്ചേരി ഗ്രാമപഞ്ചായത് പ്രദേശം ഹോട്ട് സ്പോട്ട് ആയി പ്രഖ്യാപിച്ച് ദുരന്തനിവാരണ വകുപ്പ് ഓർഡർ ഇറക്കി .
രോഗിയെ ക്വാറന്റൈൻ ചെയ്ത വീടും , രോഗിയുടെയും , പ്രൈമറി കോൺടാക്ട് ഉള്ളവരുടെയും വീടുകളും പൊതു ഇടങ്ങളും പൊന്നാനി അഗ്നിശമനസേന വിഭാഗം അണുവിമുക്തമാക്കി . കടുത്ത ജാഗ്രതയോടെ യാണ് പ്രാദേശിക ഭരണകൂടവും ആരോഗ്യം , പോലീസ് , ഫയർ ഫോഴ്സ് ,റവന്യൂ വകുപ്പുകളും , പ്രാദേശിക മാധ്യമങ്ങളും വിഷയം കൈകാര്യം ചെയ്യുന്നത് . സത്യസന്ധമായതും തെളിവുകളോടും കൂടിയ കാര്യങ്ങൾ മാത്രം സമൂഹ മാധ്യമങ്ങളിലൂടെയും , അല്ലാതെയും കൈമാറാവൂ എന്നഭ്യർത്ഥിക്കുന്നു .കടുത്ത നിയന്ത്രണങ്ങളിലേക്കു പഞ്ചായത്തു പ്രദേശം നീങ്ങുകയാണ് . വളരെ അത്യാവശ്യമില്ലെങ്കിൽ ജനങ്ങൾ പുറത്തിറങ്ങാതെ സഹകരിക്കുക എന്നത് മാത്രമാണ് നമുക്ക് സമൂഹത്തോട് ചെയ്യാവുന്ന ഈ ഘട്ടത്തിലെ സഹായം എന്ന് കൂടി ഓർക്കണമെന്ന് ആരോഗ്യവകുപ്പ് പറഞ്ഞു.

Comments are closed.

x

COVID-19

India
Confirmed: 34,175,468Deaths: 454,269