1470-490

ഇളവുകൾ ഇതെല്ലാം

പൊതുഗതാഗതത്തിനും വിമാന സര്‍വീസിനും വിലക്ക് തുടരും
– വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കും
– കോച്ചിംഗ് സെന്ററുകള്‍ അടഞ്ഞുകിടക്കും
– അന്തര്‍ സംസ്ഥാന യാത്രകള്‍ അനുവദിക്കില്ല
– റെയില്‍, മെട്രോ, വ്യോമ ഗതാഗതം അനുവദിക്കില്ല
– വൈകിട്ട് ഏഴ് മണി മുതല്‍ രാവിലെ ഏഴുമണിവരെ പുറത്തിറങ്ങരുത്
– അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴുവരെ പുറത്തിറങ്ങാം
– മാളുകളും തിയറ്ററുകളും ജിമ്മുകളും അടഞ്ഞുകിടക്കും
– രാഷ്ട്രീയ, മത, സാമുദായിക ചടങ്ങുകള്‍ക്ക് വിലക്ക് തുടരും
– പൊതു ആഘോഷങ്ങള്‍ പാടില്ല
– ആള്‍ക്കൂട്ടം അനുവദിക്കില്ല
– ഗര്‍ഭിണികള്‍, 65 നു മുകളില്‍ പ്രായമുള്ളവര്‍, 10 വയസിന് താഴെയുള്ള കുട്ടികള്‍ വീടുകളില്‍ തന്നെ തുടരണം
– ആരാധനാലയങ്ങള്‍ അടഞ്ഞുകിടക്കും
– ചരക്ക് ഗതാഗതം അനുവദിക്കും

റെഡ്‌സോണിലെ മാര്‍ഗനിര്‍ദേശങ്ങള്‍

– അവശ്യ സേവനങ്ങള്‍ മാത്രം അനുവദിക്കും
– പ്രിന്റ്, ഇലക്ട്രോണിക് മാധ്യമങ്ങള്‍ക്ക് അനുമതി
– ഐടി അനുബന്ധ സേവനങ്ങള്‍, ഡാറ്റാ കോള്‍ സെന്റര്‍ എന്നിവയ്ക്ക് അനുമതി
– കോള്‍ഡ് സ്റ്റോറേജുകള്‍, വെയര്‍ഹൗസിംഗ് സേവനങ്ങള്‍ എന്നിവയ്ക്ക് അനുമതി
– സ്വകാര്യ സെക്യൂരിറ്റി സേവനങ്ങള്‍, സ്വയം തൊഴില്‍ സേവനങ്ങള്‍ എന്നിവയ്ക്ക് അനുമതി
– ബാര്‍ബര്‍ ഷോപ്പുകള്‍, സ്പാകള്‍, സലൂണുകള്‍ എന്നിവയ്ക്ക് അനുമതിയില്ല
– ഷോപ്പിംഗ് മാളുകള്‍ക്ക് പ്രവര്‍ത്തനാനുമതിയില്ല
– മരുന്ന്, അവശ്യസാധന നിര്‍മാണ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം
– എല്ലാ പ്രവര്‍ത്തനങ്ങളും സാമൂഹിക അകലം പാലിച്ച്
– പൊതുഗതാഗതം പാടില്ല. ഓട്ടോ, ടാക്‌സി, ക്യാബുകള്‍ എന്നിവയ്ക്ക് വിലക്ക്
– ജില്ലകള്‍ക്കുള്ളിലും പുറത്തേക്കും ബസുകള്‍ക്ക് അനുമതിയില്ല

(ഇളവുകള്‍ ഹോട്ട്‌സ്‌പോട്ടുകളില്‍ ബാധകമല്ല)

ഓറഞ്ച് സോണിലെ മാര്‍ഗനിര്‍ദേശങ്ങള്‍

– ഡ്രൈവറും ഒരു യാത്രക്കാരനുമുള്ള ടാക്‌സികള്‍ക്ക് അനുമതി
– അന്തര്‍ ജില്ലാ യാത്രകള്‍ അത്യാവശ്യങ്ങള്‍ക്ക് മാത്രം
– നാലുചക്ര വാഹനങ്ങളില്‍ ഡ്രൈവര്‍ക്ക് പുറമേ രണ്ട് യാത്രക്കാര്‍ക്ക് അനുമതി
– ഇരുചക്രവാഹനങ്ങളില്‍ യാത്രചെയ്യാം

ഗ്രീന്‍ സോണിലെ മാര്‍ഗനിര്‍ദേശങ്ങള്‍

– ദേശീയ തലത്തില്‍ നിയന്ത്രണമുള്ളവ ഒഴികെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി
– 50 ശതമാനം യാത്രക്കാരുമായി ബസ് സര്‍വീസുകള്‍
– 50 ശതമാനം ജീവനക്കാരുമായി ബസ് ഡിപ്പോകള്‍ക്ക് പ്രവര്‍ത്തിക്കാം

Comments are closed.

x

COVID-19

India
Confirmed: 34,175,468Deaths: 454,269