1470-490

ലോക്ക് ഡൗൺ 17 വരെ

രാജ്യത്ത് ലോക്ക്ഡൗണ്‍ മെയ് മൂന്നുമുതല്‍ രണ്ടാഴ്ചത്തേയ്ക്ക് കൂടി നീട്ടി. കേന്ദ്രസര്‍ക്കാരാണ് ഇക്കാര്യം അറിയിച്ചത്. ലോക്ക്ഡൗണ്‍ സംബന്ധിച്ച് തീരുമാനമെടുക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി കഴിഞ്ഞദിവസം ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയില്‍ പല സംസ്ഥാനങ്ങളും ലോക്ക്ഡൗണ്‍ രണ്ടാഴ്ചകൂടി നീട്ടണമെന്ന നിര്‍ദേശമാണ് മുന്നോട്ടുവച്ചത്. ഇതേ തുടര്‍ന്നാണ് ലോക്ക്ഡൗണ്‍ രണ്ടാഴ്ചത്തേയ്ക്ക് കൂടി നീട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.

മെയ് 16 ഓടെ മാത്രമേ രാജ്യത്ത് രോഗ വ്യാപനം നിയന്ത്രണത്തിലെത്തുവെന്നാണ് പല സംസ്ഥാനങ്ങളും പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ അറിയിച്ചത്. കേരളം അടക്കമുള്ള ചില സംസ്ഥാനങ്ങള്‍ ഘട്ടം ഘട്ടമായി ലോക്ക്ഡൗണ്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഭൂരിഭാഗം സംസ്ഥാനങ്ങളും ലോക്ക്ഡൗണ്‍ നീട്ടണമെന്നായിരുന്നു ആവശ്യപ്പെട്ടത്.

Comments are closed.

x

COVID-19

India
Confirmed: 34,067,719Deaths: 452,124