1470-490

സാധാരണക്കാരുടെയും കടങ്ങൾ എഴുതി തള്ളണം; രമ്യ ഹരിദാസ് എം പി

കോവിഡ 19 ലോക്ക് ഡൗൺ മൂലം സാമ്പത്തിക പ്രതിസന്ധിയിലായ പാവപെട്ട കർഷകരുടെയും സാധാരണക്കാരായ തൊഴിലാളികളുടെയും ചെറുകിട വ്യാപാരികളുടെയും 5 ലക്ഷം വരെയുള്ള കടങ്ങൾ എഴുതിതള്ളുന്നതിന് നടപടിയെടുക്കണമെന്ന് രമ്യ ഹരിദാസ് എം പി, പ്രധാനമന്ത്രിയോടും കേന്ദ്ര ധനകാര്യമന്ത്രിയോടും ആവശ്യപ്പെട്ടു.വായ്പാതട്ടിപ്പ് നടത്തി രാജ്യം വിട്ട വജ്രവ്യാപാരി മെഹുൽ ചോക്‌സിയുടെതടക്കം 50 കമ്പനികളുടെ 68607 കോടി രൂപ എഴുതി തള്ളുന്നതിന് എടുത്ത തീരുമാനം പുനഃപരിശോധിക്കണമെന്നും പ്രസ്തുത തീരുമാനം റദ്ദു ചെയ്യുന്നതിനും നടപടികളുണ്ടാകണമെന്നും രമ്യ ഹരിദാസ് പറഞ്ഞു. വൻകിട വായ്പകൾ എഴുതിതള്ളുകയും ചെറിയ വായ്പകൾ കർശനമായി തിരിച്ചുപിടിക്കാൻ നിർദേശിക്കുകയും ചെയ്യുന്ന കേന്ദ്രസർക്കറിന്റെയും റിസർവ് ബാങ്കിന്റെയും നയത്തെ അതിരൂക്ഷമായി വിമർശിക്കപ്പെടേണ്ടതാണെന്നും, ബി. ജെ പി യുടെ ഭരണത്തിൻ കീഴിൽ അതിസമ്പന്നർക്കുമാത്രമേ രക്ഷയുള്ളുവെന്ന സ്ഥിതിയാണ് രാജ്യത്ത് നിലവിലുള്ളതെന്നും രമ്യ ഹരിദാസ് എം. പി ചൂണ്ടിക്കാട്ടി.

Comments are closed.