1470-490

കുവൈത്തിൽ മലയാളി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി

കുവൈത്ത്: മലയാളി യുവാവ് കുവൈത്തിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. കോട്ടയം കാഞ്ഞിരപ്പള്ളി ആനക്കല്ല് നന്തികാട്ട് ജേക്കബ്ബിന്റെ മകൻ പ്രമോദ് ജേക്കബ്ബ് (40) ആണ് മരിച്ചത്. ഷുവൈഖിലെ സ്വകാര്യ ഫാബ്രിക്കേഷൻ കമ്പനിയിൽ സെയിൽസ്മാനായിരുന്നു. അബ്ബാസിയയിലായിരുന്നു താമസം.
രണ്ടു ദിവസം മുമ്പ് പ്രമോദിന് ഛർദ്ദിയും വയറിളക്കവും അനുഭപ്പെട്ടതായി സുഹൃത്തുക്കൾ പറയുന്നു. ഇന്ന് രാവിലെ താമസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
മൃതദേഹം പോലീസെത്തി ആശുപത്രിയിലേക്ക് മാറ്റി. കൊറോണ വ്യാപനത്തിന്റെ സാഹചര്യത്തിൽ സർക്കാർ നിർദ്ദേശ പ്രകാരമുള്ള നടപടികൾ പൂർത്തിയാക്കി മാത്രമേ മൃതദേഹം വിട്ടുകിട്ടുകയുള്ളൂ.
അതിനുശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനാണ് ശ്രമം നടക്കുന്നത്. ഭാര്യ ജിനിഷ.
മക്കൾ അമേയ, ജിയാന.

Comments are closed.

x

COVID-19

India
Confirmed: 34,067,719Deaths: 452,124