1470-490

കുടുംബശ്രീ അംഗങ്ങൾക്ക് ബോധവൽക്കരണ ക്ലാസ്


തളിക്കുളം ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ മഴക്കാല രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കുടുംബശ്രീ അംഗങ്ങൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി. 17 കുടുംബശ്രീ ഗ്രൂപ്പുകൾക്ക് വാർഡിലെ പല ഭാഗങ്ങൾ വിഭജിച്ച് നൽകി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഐ സജിത അധ്യക്ഷത വഹിച്ചു. തളിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ. കേതുൽ പ്രമോദ്, ഹെൽത്ത് ഇൻസ്പെക്ടർ ഹനീഷ് കുമാർ, ഹോമിയോ മെഡിക്കൽ ഓഫീസർ ഡോക്ടർ കിരൺ എന്നിവർ വാർഡ് തലത്തിൽ നടത്തേണ്ട പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ച് ക്ലാസെടുത്തു. ഫീൽഡിൽ ഇറങ്ങുന്ന കുടുംബശ്രീ പ്രവർത്തകർക്ക് മെമ്പർ മാസ്‌ക് വിതരണം ചെയ്തു. വാർഡിലെ എല്ലാ കുടുംബങ്ങളിലേക്കും ഹോമിയോ പ്രതിരോധ മരുന്നുകൾ കുടുംബശ്രീ മുഖേന വിതരണം ചെയ്തു. പഞ്ചായത്ത് തലത്തിൽ തൊഴിലുറപ്പ് പ്രവർത്തകർക്ക് മാസ്‌ക് വിതരണം ചെയ്തു. ജെ പി എച്ച് എൻ മാരായ സീനത്ത് ബീവി. സി.ഐ, രമ്യ. കെ.ബി, ജെ. എച്ച്. ഐ വിദ്യ സാഗർ, തൊഴിലുറപ്പ് എൻജിനീയറായ സ്വാതി. കെ.എസ്, കുടുംബശ്രീ സി.ഡി.എസ് ശിവലക്ഷ്മി സുരേഷ്, വാർഡ് കൺവീനർ ഷെമീർ എൻ എം, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

Comments are closed.