കേന്ദ്രപ്പട്ടികയിലെ റെഡ് സോണിൽ കോട്ടയവും കണ്ണൂരും

സംസ്ഥാനത്ത് കോട്ടയം, കണ്ണൂർ ജില്ലകളെ കേന്ദ്രപ്പട്ടികയിലെ റെഡ് സോണിൽ ഉൾപ്പെടുത്തി. രാജ്യത്താകെ 130 ജില്ലകൾ റെഡ്‌സോണിലാണ്. 284 ജില്ലകൾ ഓറഞ്ച് സോണിലാണ്. റെഡ്‌സോണിൽ തിങ്കളാഴ്ചയ്ക്ക് ശേഷവും കടുത്ത നിയന്ത്രണങ്ങൾ തുടരും. ഓറഞ്ച് സോണിൽ ഭാഗിക ഇളവുകൾ അനുവദിക്കും.
ഏറ്റവും കൂടുതൽ റെഡ് സോൺ ഉള്ളത് ഉത്തർ പ്രദേശിലും മഹാരാഷ്ട്രയിലുമാണ്. ഉത്തർ പ്രദേശിൽ 19 റെഡ് സോണുകളാണ് ഉള്ളത്. 14 റെഡ് സോണുകളാണ് മഹാരാഷ്ട്രയിൽ ഉള്ളത്. തൊട്ടുപിന്നാലെ 12 ഹോട്ട്‌സ്‌പോട്ടുകളുമായി തമിഴ് നാടും, 11 ഹോട്ട് സ്‌പോട്ടുകളുമായി ഡൽഹിയുമുണ്ട്.
Comments are closed.