1470-490

കോവിഡ് പ്രതിരോധം: കോട്ടക്കൽ ആയുർവേദ കോളേജ്

കോട്ടക്കൽ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിവിധ ചികിത്സകളുമായ് കോട്ടക്കൽ ആയുർവേദ കോളേജ് . കോവിഡ് പ്രതിരോ‌ധത്തിന് ആയുർവേദത്തെ കൂടി ഉൾപ്പെടുത്തിയതിൻ്റെ ഭാഗമാപി ജില്ലാ ആയുർവ്വേദ കോവിഡ് റെസ്പോൺസ് സെല്ല് നിലവിൽ വന്നിരുന്നു. ഇതിൻ്റെ ഭാഗമായി ജില്ലയിൽ നൂറിലധികം ആയുർവ്വേദ ആശുപത്രിയിലും ക്ലിനിക്കുകളിലുമായി ആയുർ രക്ഷ, സുഖായൂശ്യം എന്നി ചികിത്സകൾ നടക്കുന്നുണ്ട്. ആയുർ രക്ഷ അറുപതു വയസ്സിനു താഴെയുള്ളവർക്ക് കോവിഡ് വരാതിരിക്കുന്നതിനുള്ള പ്രതിരോധ ചികിത്സയാണ് . സുഖാ യൂശ്യം അറുപതിനു മുകളിലുള്ളവർക്കും. ഇവകുപുറമോ കോ വിഡ് ബേധമായ വർക്ക് ആരോഗ്യം വീണ്ടെടുക്കുന്ന പുനർജനിയും കോളേജിലുണ്ട്. ഇതു പൂർണ്ണമായും ജില്ല സെല്ലിൻ്റെ മേൽ നോട്ടത്തിലാണ് നടത്തുക. രാവിലെ എട്ടു മുതൽ ഉച്ചക്കു ഒരു മണി വരെയാണ് കോളേജിൽ സൗജന്യ ഒപി യുള്ളത്. ഇതിനു പുറമേ ടെലി മെഡിസിൻ സൗകര്യവും ഇവിടെ ഒരുക്കീയിട്ടുണ്ട്.

Comments are closed.

x

COVID-19

India
Confirmed: 34,067,719Deaths: 452,124