1470-490

പശ്ചിമഘട്ടത്തിൽ പ്രതീക്ഷയർപ്പിച്ച്

കോവിഡിന്‌ ഔഷധം കണ്ടെത്താൻ പാലോട്‌ ജവാഹർലാൽ നെഹ്‌റു ട്രോപിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ്‌ റിസർച്ച്‌ ഇൻസ്‌റ്റിറ്റ്യൂട്ട്‌ (ജെഎൻടിജിബിആർഐ) നടത്തുന്ന പരീക്ഷണത്തിന്‌ ആറ്‌ ഘട്ടങ്ങൾ. പുണെ നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ വൈറോളജിയുമായി (എൻഐവി) ചേർന്നാണ്‌ പരീക്ഷണം.

കോവിഡിന്‌ എതിരെ പ്രവർത്തിക്കുമെന്ന്‌ പ്രതീക്ഷിക്കുന്ന ആന്റിവൈറൽ അടങ്ങിയ സസ്യത്തിന്റെ ശേഖരണം, ഇതിൽനിന്ന്‌ ആന്റിവൈറൽ ഘടകം വേർതിരിക്കൽ, വൈറസിനെതിരെ പ്രവർത്തിക്കാനുള്ള ഇതിന്റെ ശേഷി തുടങ്ങിയ കാര്യങ്ങൾ ആദ്യഘട്ടങ്ങളിൽ പരിശോധിക്കും.

ശേഷിയുണ്ടെങ്കിൽ മാത്രം അഞ്ചും ആറും ഘട്ടങ്ങളിലേക്ക്‌. അഞ്ചാംഘട്ടത്തിൽ ഇവയുടെ പ്രവർത്തനരീതി പരീക്ഷണവിധേയമാക്കും. ഈ ഫലംകൂടി പരിഗണിച്ചാകും മരുന്ന്‌ നിർമാണമെന്ന ആറാം ഘട്ടം. ചിക്കുൻഗുനിയക്കും ഡെങ്കുവിനും എതിരെ ജെഎൻടിജിബിആർഐ കണ്ടെത്തിയ ആന്റിവൈറൽ ഘടകം കോവിഡിനെതിരെയും പ്രവർത്തിക്കുമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ്‌ പരീക്ഷണം‌. പശ്ചിമഘട്ടത്തിലെ ചെടിയിൽനിന്നാണ്‌ ആന്റിവൈറൽ കണ്ടെത്തിയത്‌. ആദിവാസി വിഭാഗങ്ങൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ശേഖരിച്ചതായിരുന്നു ഇത്‌. എൻഐവിയും ജെഎൻടിജിബിആർഐയും തമ്മിൽ ഉടൻ ധാരണപത്രം ഒപ്പിടും.

Comments are closed.

x

COVID-19

India
Confirmed: 34,067,719Deaths: 452,124