1470-490

ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങള്‍ക്ക് അടിയന്തിര പരിഹാരം കാണണം

കൊവിഡ് 19; ബുദ്ധിമുട്ടനുഭവിക്കുന്ന ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങള്‍ക്ക് അടിയന്തിര പരിഹാരം കാണണം പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ

കോട്ടക്കൽ: കൊവിഡ് 19; ബുദ്ധിമുട്ടനുഭവിക്കുന്ന ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങള്‍ക്ക് അടിയന്തിര പരിഹാരം കാണണമെന്ന്
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ആവശ്യപ്പെട്ടു.
ഇത് സംബന്ധിച്ച് എം.എൽ.എ മുഖ്യമന്ത്രിക്ക് കത്ത് നൽകുകയും ചെയ്തു.
സംസ്ഥാനത്ത് കൊവിഡ് 19 മൂലം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ രോഗികളായ ഭിന്നശേഷി കുടുംബങ്ങള്‍ വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഭിന്നശേഷിക്കാരായ രോഗികള്‍ ഉള്‍പ്പെടുന്ന കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം അനുവദിക്കുക, ഭക്ഷണ കിറ്റുകള്‍ ലഭ്യമാക്കുക, മുടങ്ങിക്കിടക്കുന്ന ആശ്വാസ കിരണ്‍ തുക കുടിശ്ശികയടക്കം വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഡിഫറന്‍റിലി ഏബ്ള്‍ഡ് പീപ്പിള്‍സ് ലീഗ് കോട്ടക്കൽ മണ്ഡലം പ്രസിഡന്‍റ് കാസിം പൊന്മള നല്‍കിയ നിവേദനം ഉള്ളടക്കം ചെയ്ത കത്താണ് എം.എൽ.എ മുഖ്യമന്ത്രിക്ക് നൽകിയത്.
കൊവിഡ് 19 മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങള്‍ക്ക് അടിയന്തിര പരിഹാരം കാണുവാന്‍ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് എം.എൽ.എ കത്തിൽ ആവശ്യപ്പെട്ടു .

Comments are closed.

x

COVID-19

India
Confirmed: 34,067,719Deaths: 452,124