സൗജന്യമായി മാസ്ക് വിതരണം ചെയ്തു.

വടക്കുമ്പാട് എസ്.എൻ.പുരം കതിവന്നൂർ വീരൻ ക്ഷേത്ര കമ്മിറ്റി പ്രദേശത്തെ വീടുകളിലേക്ക് സൗജന്യമായി മാസ്ക് വിതരണം ചെയ്തു. വിതരണോദ്ഘാടനം എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.കെ.രമ്യ നിർവ്വഹിച്ചു.പ്രദേശത്തെ വീടുകളിലാണ് 1000 മാസ്കുകൾ വിതരണം ചെയ്തത്. ക്ഷേത്രം ഭാരവാഹികളായ ആലക്കാടൻ ഷാജി, മാവിലോടൻ പവിത്രൻ, രജീഷ്, പിയൂഷ് ,സജിത്ത് എന്നിവർ നേതൃത്വം നല്കി. ഈ ലോക് ഡൗൺ കാലത്ത് ക്ഷേത്ര ഉത്സവം മാറ്റി വെച്ച് ഭാരവാഹികൾ പ്രദേശവാസികൾക്ക് പച്ചക്കറി കിറ്റും വിതരണം ചെയ്തിരുന്നു.
Comments are closed.