കൃഷിമന്ത്രിയോട് പറയാൻ

മുഹമ്മദ് റിയാസ് കൈനിക്കര
കഴിഞ്ഞ ആഴ്ചയിൽ കൃഷി മന്ത്രി സുനിൽ കുമാർ കൂടി പങ്കെടുത്ത ഒരു പതിവ് പത്ര സമ്മേളനത്തിൽ മുഖ്യമന്ത്രി കേരളത്തിൽ അടുക്കള കൃഷിയും ടെറസ് കൃഷിയും വ്യാപിപ്പിക്കണം എന്നും അതിനുവേണ്ടി കൃഷി വകുപ്പ് വിപുലമായ പദ്ധതികൾ അസൂത്രണം ചെയ്യും എന്നും പറയുകയുണ്ടായി. പ്രവാസികളെയും കൃഷിയിലേക്കുക്ഷണിച്ചു ഇന്നലെ.
നല്ലത്…
ഒരു ദിവസം പതിനായിരക്കണക്കിന് ടൺ വിഷം കലർന്ന പച്ചക്കറികൾ ആണ് നാം അകത്താക്കുന്നത്. അതിൽ ഒരു ശതമാനമെങ്കിലും കുറക്കാനായാൽ അത്രയും നല്ലത്. മുൻപ്പൊക്കെ കൊടുകാര്യസ്ഥതയുടെ വിളനിലമായിരുന്ന കൃഷി വകുപ്പ് ഈയിടെ പ്രതീക്ഷക്ക് വക നൽകുന്നുമുണ്ട്. പക്ഷെ ഇതൊക്കെ എത്രമാത്രം പ്രായോഗികമാകും. എത്രകാലം തുടർച്ച കാണും ഈ പ്രവർത്തനങ്ങൾക്ക്. ഈ ലോക്ക് ഡൌൺ കഴിഞ്ഞാൽ എത്ര മലയാളികൾ പയറിലെ പുഴു തിന്ന ഇലമുറിക്കാനും മുളകിന് വെള്ളമൊഴിക്കാനും ടെറസ്സിലേക്ക് കഴറും?
കഴിഞ്ഞ വർഷങ്ങളിൽ കൃഷി വകുപ്പ് വിതരണം ചെയ്ത ലക്ഷകണക്കിന് വിത്തുകളിൽ നിന്ന് എത്ര ഉത്പാദനം നടന്നു എന്ന് വല്ല കണക്കും ഉണ്ടോ എവിടെയെങ്കിലും. വിതരണം ചെയ്യപ്പെടാതെ പോയ വിത്തുകളെ കുറിച്ചെങ്കിലും? എന്ന്വെച്ച് ഇതൊന്നും നിർത്തണം എന്നല്ല. ഉണ്ടാകുന്ന ചെറുതെങ്കിലും മഹത്വരമായ നേട്ടങ്ങൾ വലുത് തന്നെ. പക്ഷെ മലയാളികളെ വിഷം തിന്നുന്നതിൽ നിന്ന് മുക്തരാക്കണം എന്ന കാര്യത്തിൽ ആത്മാർത്ഥയുണ്ടെങ്കിൽ കുറച്ച് കൂടി ക്രീയേറ്റീവ് ആയി കാര്യങ്ങൾ ചെയ്യാവുന്നതാണ്.
കേരളത്തിന്റെ ഭാവി സർവീസ് ഇൻഡസ്ട്രിയൽ ആണ്. ലക്ഷകണക്കിന് മലയാളികൾ ഇന്ത്യക്ക് അകത്തും പുറത്തുമായി സർവീസ് മേഖലയിൽ ജോലി ചെയ്യുന്നു. ആ മഹത്തായ മാനവ വിഭവശേഷി കേരളത്തിനകത്തേക്ക് കൊണ്ട് വരട്ടെ. ടെക്‌നോ പാർക്കുകൾ വഴി അത് നമ്മുടെ നികുതി വരുമാനത്തിൽ വലിയ കുതിപ്പ് നേടാനാകും. രാജ്യത്തിന്റെ 4%ത്തോളം ജനങ്ങൾ തിങ്ങിപ്പാർക്കുന്ന, രാജ്യത്തിന്റെ വെറും 1.18%വിസ്‌തൃതിയുള്ള കേരളത്തിൽ അത്രയും കൂടുതൽ ആളുകൾക്ക് വേണ്ട ഭക്ഷ്യോത്പാദനം പ്രായോഗികമല്ല.
പകരം..
നമ്മുടെ അയൽ സംസ്ഥാനങ്ങളിൽ ആയിരകണക്കിന് ഹെക്ടർ ഭൂമി തരിശ് കിടക്കുന്നു. ജലസേചനം ഉള്ളതും ഇല്ലാത്തതുമായിട്ട്. കൃഷി വകുപ്പിന് നേരിട്ട് ഇങ്ങനെ സ്ഥലങ്ങൾ ലീസിന് എടുക്കാവുന്നതാണ്. നാം കടലിൽ ഒഴുക്കികളയുന്ന ജലം സംസ്ഥാനങ്ങൾ തമ്മിലുള്ള കരാർ പ്രകാരം ഇത്തരം കൃഷിയിടങ്ങളിലേക്ക് എത്തിക്കാനാകും. പ്രാദേശിക തൊഴിലാളികളെ ഉപയോഗിക്കുക വഴി കൂലി ഇനത്തിൽ വലിയ ലാഭം പ്രതീക്ഷിക്കാം.
ചുമ്മാ വാർഡ് മെമ്പർമാർക്ക് വിത്തുകൾ വിതരണം ചെയ്തു ഓഫീസിൽ ചടഞ്ഞിരിക്കുന്ന ഉദ്യോഗസ്ഥൻമാരെ സംസഥാനത്തിന് പുറത്തേക്ക് ഡ്യൂട്ടിക്ക് നിയോഗിക്കണം. കൃത്യമായ ഓഡിറ്റിങും അധികം വരുന്ന വിളവിന് പബ്ലിക് ഓക്ഷനും നടപ്പാക്കണം. വിളവുകൾ കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള മാവേലി, നീതി സ്റ്റോറുകളിൽ കൂടി വിതരണം ചെയ്യാം. മലയാളിക്ക് വിഷമില്ലാത്ത പച്ചക്കറി നൽകൽ അത്ര പ്രയാസമുള്ള ഉദ്യമമൊന്നുമല്ല സർക്കാരിന് . പക്ഷെ വിചാരിക്കണം. അതിനായി പ്രവർത്തിക്കണം.
people’s Roar എന്ന കോളം വിവിധ വിഷയങ്ങളിൽ പൊതു ജനങ്ങൾക്ക് പ്രതികരിക്കാനുള്ള താണ്’ ഈ അഭിപ്രായ പ്രകടനങ്ങൾ Meddling Media യുടേതല്ല. വ്യക്തികളുടെ കാഴ്ചപ്പാടുകൾ മാത്രമാണ്
Comments are closed.