1470-490

കമ്മ്യൂണിറ്റി കിച്ചണിലേക്ക് ഭക്ഷ്യവസ്തുക്കളുമായി ബിഷപ്പുമാർ

തലശ്ശേരി:
കോവിഡ് -19ന് എതിരെയുള്ള സർക്കാരിന്റെ പ്രവർത്തനങ്ങൾ വളരെ മാതൃകാപരമാണെന്നും മുനിസിപ്പാലിറ്റിയുടെ പ്രവർത്തനം വളരെ അഭിനന്ദനാർഹമാണെന്നും മുൻസിപ്പാലിറ്റിയുടെ വിവിധ പ്രവർത്തനങ്ങളെ എടുത്തു പറഞ്ഞു കൊണ്ട് തലശ്ശേരി അതിരൂപതയുടെ മെത്രാപ്പോലീത്ത മാർ ജോർജ് ഞരളക്കാട്ട് തലശ്ശേരി മുനിസിപ്പൽ ചെയർമാൻ സി കെ രമേശൻ അവർകളെ അഭിനന്ദിച്ചു. അതിരൂപതയുടെ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തുകൊണ്ട് ജൈവ പച്ചക്കറികൾ കർഷകരിൽനിന്ന് ശേഖരിച്ചതും, തലശ്ശേരി ബിഷപ്പ് ഹൗസിന്റെയും, തലശ്ശേരി സോഷ്യൽ സർവീസ് സൊസൈറ്റിയുടെയും പറമ്പിൽ കൃഷി ചെയ്തതുമായ പച്ചക്കറികളും വാഴക്കുലയും തേങ്ങായും നഗരസഭ ചെയർമാനെ ഏൽപ്പിച്ചു. ചടങ്ങിൽ തലശ്ശേരി അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പാംപ്ലാനി, മാർ ജോർജ് വലിയമറ്റം, ടി എസ് എസ് ഡയറക്ടർ ഫാദർ ബെന്നി നിരപ്പേൽ, അസിസ്റ്റന്റ് ഡയറക്ടർ ഫാദർ ജോർജ് കളരി മുറിയിൽ, ഫാദർ ബാബു പരേതിപതിക്കൽ എന്നിവരും പങ്കെടുത്തു,.
സ്നേഹപൂർവ്വം
Fr. ബെന്നി നിരപ്പേൽ
ടി സ് സ് സ് ഡയറക്ടർ

Comments are closed.

x

COVID-19

India
Confirmed: 34,108,996Deaths: 452,651