1470-490

ഭക്ഷണ കിറ്റുകൾ വിതരണം ചെയ്ത് തിരുന്നാൾ ആഘോഷം

ലോക് ഡൗൺ കാലത്ത്കൊടകര സെൻറ് ജോസഫ് ഫൊറോന പള്ളി ദേവാലയത്തിലെ ഊട്ടു തിരുനാൾ വ്യത്യസ്തമായി ആഘോഷിച്ചു. 200 ഓളം പേർക്ക് ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തായിരുന്നു തിരുന്നാൾ ആഘോഷം. എല്ലാവർഷവും മെയ് ഒന്നിനാണ് കൊടകര ഫൊറോന പള്ളിയിൽ തിരുനാൾ ആഘോഷിക്കാറുള്ളത്. ഇത്തവണ ലോക് ഡൗൺ മൂലം തിരുനാൾ ആഘോഷങ്ങൾ വേണ്ടെന്നു വയ്ക്കുകയായിരുന്നു. എങ്കിലും മേഖലയിലെ നാനാജാതി മതസ്ഥരും അതിഥി തൊഴിലാളികളുമുൾപ്പെടെയുള്ളവർക്ക് ഭക്ഷണ കിറ്റുകൾ നൽകുകയായിരുന്നു. കൊടകര പോലീസ് എസ് എച്ച് ഒ ടി.എൻ. ഉണ്ണികൃഷ്ണൻ വിതരണോദ്ഘാടനം നിർവ്വഹിച്ചു. വികാരി ഫാ: ജോസ് വെതമറ്റിൽ സന്നിഹിതനായിരുന്നു.

Comments are closed.

x

COVID-19

India
Confirmed: 34,175,468Deaths: 454,269