1470-490

നിബന്ധനകളോടെ മത്സ്യബന്ധനത്തിന് അനുമതി

സംസ്ഥാനത്ത് യന്ത്രവത്കൃത ബോട്ടുകൾക്കും വള്ളങ്ങൾക്കും നിബന്ധനകളോട് മത്സ്യബന്ധനത്തിന് അനുമതി. രണ്ടു ഘട്ടമായിട്ടാണ് ഇളവ് നൽകിയിരിക്കുന്നത്. പരമ്പരാഗത വള്ളങ്ങൾക്കും ചെറിയ യന്ത്രവത്കൃത ബോട്ടുകൾക്കും അഞ്ചുപേരെ മൽസ്യബന്ധനത്തിന് നേരത്തെ അനുമതി നൽകിയിരുന്നു. മത്സ്യബന്ധന തുറമുഖങ്ങളിൽ ലേലത്തിനുള്ള നിരോധനം തുടരും.

ലോക്ക് ഡൗണിൽ ഇളവുകൾ വന്നതോടെയാണ് മീൻപിടുത്തത്തിനും കൂടുതൽ ഇളവുകൾ നൽകി സർക്കാർ ഉത്തരവിറക്കിയത്. 45 അടി നീളം വരെയുള്ള ബോട്ടുകൾക്ക് ഇന്നു മുതൽ മീൻപിടുത്തത്തിന് പോകാം. പരമാവധി ഏഴു മത്സ്യതൊഴിലാളികൾക്കാണ് അനുമതി നൽകിയിരിക്കുന്നത്. 45 അടിമുതൽ 65 അടി വരെ നീളമുള്ള ബോട്ടുകൾക്ക് തിങ്കളാഴ്ച മുതലാണ് മീൻപിടുത്തത്തിന് അനുമതി.

Comments are closed.