1470-490

മുംബൈയിൽ നിന്ന് മരുന്നെത്തിച്ച് ഫയർഫോഴ്സ് ജീവനക്കാരുടെ മാതൃകാ സേവനം

ഫയർ ആന്റ് റസ്ക്യൂ ജീവനക്കാർ പുഷ്പക്ക് മരുന്ന് കൈമാറുന്നു

കെ.പത്മകുമാർ കൊയിലാണ്ടി

കൊയിലാണ്ടി: ലോക് ഡൗൺ കാരണം
മരുന്ന് കിട്ടാതെ വിഷമിച്ച രോഗിക്ക് മരുന്നെത്തിച്ച് നൽകി കൊയിലാണ്ടി ഫയർ &റെസ്ക്യൂ സ്റ്റേഷൻ ജീവനക്കാർ.ഊരള്ളൂർ ഊട്ടേരി അത്യോട്ടുമീത്തൽ പുഷ്പക്കാണ് മുംബൈയിൽ നിന്ന് അടിയന്തിര മരുന്ന് എത്തിച്ചു നൽകി ഫയർ യൂണിറ്റ് മാതൃകയായത്. ഒരു ലക്ഷം രൂപയോളം വിലവരുന്ന മെഡിസിൻ മുംബൈയിലെ വി കെയർ ഫൌണ്ടേഷൻ സൗജന്യമായി നൽകിവരുന്ന വിവരം അറിഞ്ഞ സിവിൽ ഡിഫെൻസ് വളണ്ടിയർ ശ്രീരാജ് ഇക്കാര്യം ഫയർ സ്റ്റേഷനിൽ അറിയിച്ചു. ഉടനെ സിവിൽ വളണ്ടിയർ അഷ്‌റഫ്‌ മുഖേന മുംബയിൽ ബന്ധപെട്ടു.തുടർന്ന് ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ മഹാരാഷ്ട്ര ജനറൽ സിക്രട്ടറി അഡ്വ. പ്രേമമേനോൻ ഇടപെട്ട് ശ്രമമാരംഭിച്ചു. ഇത്രയും വിലയേറിയ മെഡിസിൻ നേരിട്ടു നൽകാൻ പ്രയാസ മാറിയച്ചപ്പോൾ ഫയർ & റെസ്ക്യൂ, കൊയിലാണ്ടി സ്റ്റേഷൻ ഓഫീസർ സി. പി. ആനന്ദൻ സ്ഥാപനവുമായി ഫോണിൽ ബന്ധപ്പെടുകയും കമ്പനി മെഡിസിൻ നൽകാൻ തയ്യാറാകുകയും ചെയ്തു. തുടർന്ന് മലയാളി അസോസിയേഷൻ പ്രവർത്തകർ പ്രേമമേനോൻ, ജയപ്രകാശ്, മണികണ്ഠൻ എന്നിവർ മരുന്ന് ശേഖരിച്ച ശേഷം മുംബയിൽ നിന്ന് കാസർഗോട്ടേക്ക് വരികയായിരുന്ന സ്നേഹ മാത്യു എന്ന നേഴ്സ് മുഖേന ആംബുലൻസിൽ കൊടുത്തയച്ചു. ശേഷം കാസർഗോഡ് നിന്ന് കൊയിലാണ്ടിയിലേക്ക് എത്തിക്കുന്നതിന് റീജിയണൽ ഫയർ ഓഫീസർ അബ്ദുൽ റഷീദ് സാറിന്റെ നിർദേശപ്രകാരം ഫയർ &റെസ്ക്യൂ വാഹനത്തിൽ മരുന്ന് കൊയിലാണ്ടിയിൽ എത്തിക്കുകയായിരുന്നു. കൊയിലാണ്ടി സ്റ്റേഷൻ ഓഫീസർ സി. പി. ആനന്ദൻ, അസി.സ്റ്റേഷൻ ഓഫീസർ. കെ.സതീശൻ, ഫയർ &റെസ്ക്യൂ ഓഫീസർമാരായ മനുപ്രസാദ്‌, മനോജ്, സിവിൽ ഡിഫെൻസ് വളണ്ടിയർമാരായ അഷ്‌റഫ്‌ കാപ്പാട്, ശ്രീരാജ്, നിഥിൻലാൽ എന്നിവർ ചേർന്ന് രോഗിക്ക് മരുന്ന് കൈമാറി

Comments are closed.

x

COVID-19

India
Confirmed: 34,067,719Deaths: 452,124