1470-490

എക്സൈസ്‌ വ്യാജമദ്യവേട്ട കർശനമാക്കി.

പിണറായി :കൊറോണ (കോവിഡ്- 19) ബാധയെ തുടർന്ന് ലോക് ഡൗൺ പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ മദ്യവിൽപ്പനശാലകൾ അടച്ചതിനെ തുടർന്ന് എക്സൈസ്‌ വ്യാജമദ്യവേട്ട കർശനമാക്കി. ഇതിൻ്റെ ഭാഗമായി പിണറായി എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ നസീർ ബി യും പാർട്ടിയും മാങ്ങട്ടിടം അംശം 117 വട്ടിപ്രം ദേശത്ത് നിന്നും ചാരായം വാറ്റാൻ പാകപ്പെടുത്തിയ 200 ലിറ്റർ വാഷ് കണ്ടെടുത്ത് ഒരു അബ്കാരി കേസെടുത്തു പാർട്ടിയിൽ പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) ഷാജി യു, സിവിൽ എക്സൈസ് ഓഫീസർമാരായ ലിമേഷ് ഒ, ബിജേഷ് എം, ശരത്ത് എന്നിവരും ഉണ്ടായിരുന്നു.

ലോക ഡൗൺ പിരീഡിൽ പിണറായി എക്സൈസ് റേഞ്ച് നേതൃത്വത്തിൽ 1455 ലിറ്റർ വാഷും 17.500ലിറ്റർ ചാരായവും കണ്ടെടുത്തിട്ടുണ്ട്.

Comments are closed.