1470-490

കുവൈത്തിൽ എംബസി രജിസ്‌ട്രേഷൻ ആരംഭിച്ചു

കുവൈത്തിൽ നിന്നും നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് എംബസി രജിസ്‌ട്രേഷൻ ആരംഭിച്ചു

കുവൈറ്റ് സിറ്റി: കോവിഡ്-19 പശ്ചാത്തലത്തിൽ നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന കുവൈത്തിലെ ഇന്ത്യൻ പൗരന്മാർക്ക് രാജിസ്റ്റർ ചെയ്യുന്നതിന് കുവൈറ്റിലെ ഇൻഡ്യൻ എംബസി ഓൺലൈൻ സൌകര്യം ഏർപ്പെടുത്തി. നിലവിൽ ഇന്ത്യയിലേക്കുള്ള വിമാനങ്ങൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് കേന്ദ്ര സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും മടങ്ങാനാഗ്രഹിക്കുന്നവരുടെ വിവരങ്ങൾ ശേഖരിക്കുക മാത്രമാണ് ലക്ഷ്യമെന്നും എംബസ്സി അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. വിമാന സർവീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് കേന്ദ്ര സർക്കാരിന്റെ തീരുമാനം വരുന്ന മുറക്ക് എംബസ്സിയുടെ വെബ്‌സൈറ്റിലും, സോഷ്യൽ മീഡിയയിലൂടെയും അറിയിപ്പുകൾ ലഭ്യമാക്കുമെന്നും എംബസ്സി അറിയിച്ചു.
രജിസ്ട്രേഷനായി താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ അമർത്തുക.

http://indembkwt.com/eva/

Comments are closed.