1470-490

കുരുന്നു സമ്പാദ്യങ്ങൾ ദുരിതാശ്വാസ നിധിയിലേക്ക്


ഗുരുവായൂർ: നഗരസഭ വാർഡ് 26 ലെ 105 മത് നമ്പർ അംഗൻ വാടിയിലെ കുരുന്നുകളാണ് കുഞ്ഞു സമ്പാദ്യങ്ങൾ എല്ലാം ചേർത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയത്. കുരുന്നുകൾ സ്വരൂപിച്ച 3150 രൂപയാണ്സംഭാവനയായി നൽകിയത്.അംഗൻവാടി ലീഡർ ശ്രീയ സന്ദീപിന്റെ നേതൃത്വത്തിൽ നഗരസഭ ചെയർപേഴ്സൻ എം. രതി ടീച്ചർക്ക് തുക കൈമാറി. നഗരസഭ അഗതി ക്യാമ്പിലെ അന്തേവാസികൾക്ക് വേണ്ടി കുടുംബശ്രീ അംഗങ്ങൾ തയ്യാറാക്കിയ മാസ്കുകൾ ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ അഭിലാഷ്. വി. ചന്ദ്രൻ ഏറ്റുവാങ്ങി. അംഗൻവാടി ടീച്ചർ ആഗ്നസ് ലാസർ , ഹെൽപ്പർ കെ.എ. സരിത, അംഗൻ വാടി ഏരിയ ലെവൽ മോണിറ്ററിംങ് കമ്മിറ്റി കൺവീനർ ഹരിദാസൻ പനമ്പറമ്പത്ത് എന്നിവർ സന്നിഹിതരായി.

Comments are closed.

x

COVID-19

India
Confirmed: 34,067,719Deaths: 452,124