1470-490

കുഞ്ഞുകരങ്ങൾ കൊണ്ടൊരു കൈതാങ്ങ്

അരിക്കോട്: ഊർങ്ങാട്ടിരിയിൽ നിർധന കുടുംബത്തിന് വേണ്ടി വീടുവെക്കാൻ സേവനമനസുകൾസഹായഹസ്തവുമായി രംഗത്തെത്തിയപ്പോൾ അവരെ പിന്നിലാക്കി കൊച്ചു കുട്ടി തൻ്റെ സമ്പാദ്യ കുടുക്കപ്പൊട്ടിച്ച തുകയായ 409 രൂപ നൽകി സന്നദ്ധ പ്രവർത്തകർക്ക് മാതൃകയായി. ഊർങ്ങാട്ടിരി കിണറടപ്പിലെ സൈനുൽ ആബിദ് കാരിയോടൻ,ഇർഫാന തസ്നി ദമ്പതികളുടെ രണ്ട് മക്കളിൽ മൂത്തവളാണ് മിൻഹാ ഫാത്തിമ ആറു വയസുകാരിയായ യു കെ ജി വിദ്യാർത്ഥിനിയാണ് സൈക്കിൾ വാങ്ങുന്നതിലേക്ക് സ്വരൂപിച്ച് വെച്ച തുക സംഭാവനയായി നൽകിയത് ‘ കൊവിഡ് കാലത്തും സൂക്ഷ്മതയോടെ സൂക്ഷിച്ച സമ്പാദ്യം നാട്ടുക്കാരൻ്റെ വീടെന്നഅത്യാവശ്യത്തിലേക്ക് നൽകുകയായിരുന്നു മിൻഹാ ഫാത്തിമ

Comments are closed.

x

COVID-19

India
Confirmed: 34,067,719Deaths: 452,124