1470-490

ചന്തുക്കുട്ടിയുടെ പരിഭവങ്ങൾക്കും പച്ചമരുന്നിന്റെ മണമാണ്

മുതിർന്ന കർഷകനായ ചന്തുക്കട്ടിയെ കർഷകമോർച്ച ആദരിക്കുന്നു

കെ.പത്മകുമാർ കൊയിലാണ്ടി

കൊയിലാണ്ടി: അരിക്കുളത്തെ മുതിർന്ന കർഷകൻ കുറ്റ്യാപുറത്ത് ചന്തുക്കുട്ടിക്ക് എന്നും പച്ചമരുന്നിൻ്റെ മണമാണ്. ഈ ലോക് ഡൗൺ കാലത്തും വിശ്രമമില്ലാതെ തൻ്റെ വീട്ടുപറമ്പിൽ വംശനാശ ഭിഷണി നേരിടുന്നതും അന്യം നിന്നു പോയതുമായ 500 ൽ പരം ഔഷധസസ്യങ്ങളെയാണ് ചന്തുക്കുട്ടി മക്കൾക്ക് തുല്യം പരിരക്ഷിക്കുന്നത്. സർപ്പഗന്ധി, വേലിപ്പരുത്തി, ഒരില താമര, അഗസ്തി ചിര, കരിമുത്തിൾ, അണലി വേഗം, പുളിയാരൽ, ഏഴ് തരം തുളസി, അങ്കോലം, പുത്തരിച്ചുണ്ട തുടങ്ങിയ വൈവിധ്യമാർന്ന സസ്യങ്ങൾ ഈ പ്രകൃതി സ്നേഹിയുടെ ഔഷധതോട്ടത്തിൽ തളിർത്ത് നിൽക്കുന്നു. എല്ലാം തികച്ചും ജൈവവളപ്രയോഗത്തിൽ കുരുത്ത വ. പ്രായത്തിൻ്റെ അവശതയിലും നെല്ല് ,വാഴ, പച്ചക്കറികൾ, തെങ്ങ് എന്നിവ ഉൾപ്പെടയുള്ള വിവിധ കൃഷികളും ചന്തുക്കുട്ടി പരിപാലിക്കുന്നു. നിരവധി അവാർഡുകൾ നേടിയിട്ടുള്ള ഈ കർഷക മിത്രം വിവിധ സ്കൂളുകളിൽ വിദ്യാർത്ഥികൾക്ക് ഔഷധ സസ്യങ്ങളെ കുറിച്ചുള്ള അറിവ് നൽകി വരുന്നതിനും സമയം കണ്ടെത്തുന്നു. മൂന്ന് ശാസത്ര കോൺഗ്രസ്സുകളിൽ ഔഷധ സസ്യത്തെക്കുറിച്ചുള്ള അറിവുകൾ ഇതിനകം പങ്ക് വെച്ച് കഴിഞ്ഞു. എന്നാൽ കൃഷി വകുപ്പിൽ നിന്നോ ബന്ധപ്പെട്ട അധികൃതരിൽ നിന്നോ അർഹമായ പരിഗണനയോ അംഗീകാരമൊ ഇതുവരെ ഇദ്ദേഹത്തിന് ലഭിച്ചില്ല. ജില്ലയിലെ തന്നെ മികച്ച കർഷകനായ ചന്തുക്കുട്ടിയോട് കാണിക്കുന്ന അവഗണ അവസാനിപ്പിക്കണമെന്നും ആവശ്യമായ സഹായങ്ങൾ ചെയ്യാൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹത്തിന് നൽകിയ ആദരണച്ചടങ്ങിൽ കർഷകമോർച്ച സംസ്ഥാന സിക്രട്ടറി.കെ.കെ.രജിഷ് ആവശ്വപ്പെട്ടു. കെ.പ്രദിപൻ, തറമ്മൽ രാഗേഷ്, പ്രസാദ് ഇടപ്പള്ളി,ഇടവന രാധാകൃഷ്ണൻ ,കെ.രാജൻ എന്നിവർ സംബന്ധിച്ചു

Comments are closed.

x

COVID-19

India
Confirmed: 34,108,996Deaths: 452,651