1470-490

ബസ്‌ പ്രായോഗികമല്ല: മുഖ്യമന്ത്രി

അതിഥിത്തൊഴിലാളികളെ തിരിച്ചയക്കാൻ ബസല്ല, നോൺസ്റ്റോപ്പ് സ്പെഷ്യൽ ട്രെയിൻ സർവീസാണ്‌ വേണ്ടതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിന്‌  റെയിൽവേക്ക്‌ നിർദേശം നൽകണമെന്ന്‌  സംസ്ഥാനം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.

കേരളത്തിൽ 3.6 ലക്ഷം അതിഥിത്തൊഴിലാളികളുണ്ട്. അവർ 20,826 ക്യാമ്പുകളിലാണ്‌. 99 ശതമാനവും എത്രയും വേഗം നാട്ടിലേക്ക് തിരിച്ചുപോകാൻ ആഗ്രഹിക്കുന്നു. ബംഗാൾ, ഒഡിഷ, ബിഹാർ, യുപി, അസാം എന്നിവിടങ്ങളിൽനിന്നുള്ളവരാണ് ഭൂരിഭാഗവും.

ഇത്രയധികംപേരെ ബസ്‌ മാർഗം കൊണ്ടുപോകാനാകില്ല. യാത്രയ്ക്കിടെ രോഗം പകരാനും സാധ്യത കൂടുതലാണ്. അതിനാലാണ്‌  സ്പെഷ്യൽ ട്രെയിൻ ആവശ്യപ്പെടുന്നത്. ഇക്കാര്യം പ്രാധനമന്ത്രിയോട് നേരത്തേ അഭ്യർഥിച്ചിരുന്നു. ചീഫ് സെക്രട്ടറി കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് കത്തയച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

ശാരീരിക അകലം പാലിച്ചാവണം തൊഴിലാളികളെ കൊണ്ടുപോകൽ.  ഓരോ ട്രെയിനിലും മെഡിക്കൽ സംഘമുണ്ടാകണം. ഭക്ഷണവും വെള്ളവും  ലഭ്യമാക്കണം.  അവർക്കിടയിൽ ഉണ്ടാകാൻ ഇടയുള്ള ധൃതിയും അതുമൂലമുള്ള സംഘർഷങ്ങളും തടയാൻ ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദേശം നൽകി.  മറ്റ് വകുപ്പുകളുടേയും സന്നദ്ധപ്രവർത്തകരുടേയും സഹായവും തേടും.

Comments are closed.

x

COVID-19

India
Confirmed: 34,108,996Deaths: 452,651