1470-490

ദുരിതാശ്വാസനിധി വെളളിയാഴ്ച ലഭിച്ചത് 7 ലക്ഷത്തിലേറെ രൂപ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി
വെളളിയാഴ്ച (മെയ് 1) ലഭിച്ചത് 7 ലക്ഷത്തിലേറെ രൂപ
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ജില്ലയിൽ നിന്നും വെളളിയാഴ്ച (മെയ് 1) ലഭിച്ചത് 7,03,771 രൂപ. ചെക്കായി 6,92,571 രൂപയും പണമായി 11,200 രൂപയുമാണ് ലഭിച്ചത്. ഇതോടെ 2020 ഏപ്രിൽ 5 മുതൽ മെയ് 1 വരെ കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് ജില്ലയിൽ ലഭിച്ച തുക 81,41,358 രൂപ ആയി. ചെക്ക് നൽകിയവർ തൃശൂർ മെഡിക്കൽ കോളേജ് അലൂമിനി അസോസിയേഷൻ-5,00,000, ടി വി രാമചന്ദ്രൻ, വൈശാഖം, ഉദയനഗർ 1,00,000, തങ്കമണി അമ്മ, എടക്കുന്നി, തൃശൂർ- 40,000, കെ ജി വിനോദ്, കുരിയാൽ, ഐരാണികുളം-20,000, പി ആർ അരവിന്ദാക്ഷൻ, പുളിഞ്ചേരി വളപ്പിൽ, വടക്കാഞ്ചേരി- 10,000, അന്നമനട കളിമൺ വ്യവസായ സഹകരണ സംഘം ലിമിറ്റഡ് – 15,000, രവി ഒ സി, പ്രസിഡണ്ട്, അന്നമനട കളിമൺ വ്യവസായ സഹകരണ സംഘം- 3,000, കെ എം നൗഫൽ, അയൻ ചിക്കൻ സെന്റർ, പെരുമ്പിലാവ് – 4,571. പണം നൽകിയവർ: കെ എൻ ആഷിക്ക്, മേമൻസ് ജ്വല്ലേഴ്‌സ്, ചേറ്റുവ – 5,200, സി പി നാരായണൻ, ചേനോത്ത് പുളിയത്തിൽ, കാണിപ്പയ്യൂർ – 3,000, കെ കെ സുകുമാരൻ, കരിപറമ്പിൽ, ചൊവ്വന്നൂർ – 30,000.

Comments are closed.

x

COVID-19

India
Confirmed: 34,067,719Deaths: 452,124